Top

'അച്ഛന്‍ സുഖം പ്രാപിക്കുന്നു'; കമല്‍ ഹാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ശ്രുതി ഹാസന്‍

കൊവിഡ് പോസിറ്റിവായ വിവരം കമല്‍ ഹാസന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്

24 Nov 2021 11:17 AM GMT
ഫിൽമി റിപ്പോർട്ടർ

അച്ഛന്‍ സുഖം പ്രാപിക്കുന്നു; കമല്‍ ഹാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ശ്രുതി ഹാസന്‍
X

നടന്‍ കമല്‍ ഹാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടിയും മകളുമായ ശ്രുതി ഹാസന്‍. താരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോഗ്യനില സംബന്ധിച്ച വിവരം പങ്കുവെച്ചത്. തന്റെ പിതാവിന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി.

'അദ്ദേഹത്തിന്റെ ആരോഗ്യത്തിനായുള്ള നിങ്ങളുടെ എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. സുഖം പ്രാപി്ച്ചുവരികയാണ്. ഉടന്‍ തന്നെ എല്ലാവരുമായും സംവദിക്കും കാത്തിരിക്കു' ശ്രുതി ഹാസന്‍ ട്വിറ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് പോസിറ്റിവായ വിവരം കമല്‍ ഹാസന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത തമിഴ് ആക്ഷന്‍ ത്രില്ലര്‍ 'വിക്രം' ആണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്ന ചിത്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരുള്‍പ്പെടുന്ന വമ്പന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാണ്.


Next Story

Popular Stories