Top

'എന്താണീ പ്രക്രിയ'; ഷൈനിന്റെ അഭിമുഖത്തിലെ അവതാരകനോട് മമ്മൂട്ടി

2 March 2022 1:53 PM GMT
ഫിൽമി റിപ്പോർട്ടർ

എന്താണീ പ്രക്രിയ; ഷൈനിന്റെ അഭിമുഖത്തിലെ അവതാരകനോട് മമ്മൂട്ടി
X

'വെയില്‍' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖം വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ഒപ്പം അഭിമുഖത്തിനൊപ്പം അവതാരകനും ശ്രദ്ധിക്കപ്പെട്ടു. അഭിമുഖത്തിന്റെ അവതാരകന്‍ ഭീഷ്മപര്‍വ്വം ടീമിന്റെ മുമ്പില്‍ എത്തിയപ്പോഴുള്ള രസകരമായ വീഡിയോയാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

ഷൈന്‍ ടോം ചാക്കോയും മമ്മൂട്ടിയും ഉള്‍പ്പെടെ ഭീഷ്മപര്‍വ്വത്തിന്റെ ടീമിന്റെ മുമ്പിലേക്ക് മമ്മൂട്ടി തന്നെയാണ് ആ അവതാരകനെ ക്ഷണിക്കുന്നത്. 'വെയിലിലെ കഥാപാത്രത്തിന്റെ ഒരു പ്രക്രിയ എങ്ങനെയാണ്' എന്നതായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ എന്താണ് പ്രക്രിയ എന്ന വാക്കുകൊണ്ട് ഉദ്ദേശച്ചതെന്നാണ് അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. പ്രക്രിയയുടെ അര്‍ത്ഥം പറഞ്ഞിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്നും രസകരമായി മമ്മൂട്ടി പറയുന്നു.

വീഡിയോ കാണാം

ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു താരങ്ങള്‍. സൗബിന്‍ ഷാഹിര്‍, ശ്രിന്ദ, ലെന, വീണ, ശ്രീനാഥ് ഭാസി, സുഷിന്‍ ശ്യാം തുടങ്ങിയ താരങ്ങള്‍ പരിപാടിയുടെ ഭാഗമായിരുന്നു.

ലഹരി ഉപയോഗിച്ചാണ് ഷൈന്‍ അഭിമുഖത്തിന് എത്തിയത് എന്ന രീതിയിലായിരുന്നു ട്രോളുകളും ചര്‍ച്ചകളും സജീവമായിരുന്നത്. സംഭവത്തില്‍ വിശദീകരണവുമായി സംവിധായനും തിരക്കഥാകൃത്തും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഷൈനിന്റെ കാലില്‍ പരിക്ക് പറ്റിയിരുന്നതായും അതിന് ഉപയോഗിച്ച പെയ്ന്‍ കില്ലറും അതിന്റെ സെഡേഷനും കാരണമാണ് താരം ക്ഷീണതനായി കാണപ്പെട്ടിരുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

തിരക്കഥകൃത്ത് മുനീര്‍ മുഹമ്മദുണ്ണിയുടെ വാക്കുകള്‍;

ട്രോളുകള്‍, ഷൈന്‍ ടോമിന്റെ ഇന്റര്‍വ്യു സത്യം എന്താണ് ?

തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ഷൈന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സമ്പവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈന്‍ ടോമിനോട് വെയില്‍ സിനിമക്ക് വേണ്ടി ഇന്റര്‍വ്യു കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.പക്ഷെ അവിടെ ഒരു ഇന്റര്‍വ്യുവിന് പകരം 16 ഇന്റര്‍വ്യുകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്.

വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോവുകയും ചെയ്തു.പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്റര്‍വ്യുന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈന്‍ ടോമുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുവില്‍ സമ്പവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു

Story Highlights; shine tom Chacko's viral interview anchor with Bheeshmaparvam team

Next Story