Top

'പടം നന്നായിട്ടില്ലെങ്കിലും ട്രോൾ നന്നാവുന്നുണ്ടല്ലോ'; 'ബീസ്റ്റ്' കണ്ടിട്ടില്ലെന്ന് ഷൈൻ ടോം ചാക്കോ

'എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍...'

13 Jun 2022 12:18 PM GMT
ഫിൽമി റിപ്പോർട്ടർ

പടം നന്നായിട്ടില്ലെങ്കിലും ട്രോൾ നന്നാവുന്നുണ്ടല്ലോ; ബീസ്റ്റ് കണ്ടിട്ടില്ലെന്ന് ഷൈൻ ടോം ചാക്കോ
X

വിജയ് നായകാനായ ചിത്രം 'ബീസ്റ്റ്' കണ്ടിട്ടില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമയെക്കുറിച്ചുള്ള ട്രോളുകൾ താൻ കണ്ടെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായിരുന്നു നടന്റെ പ്രതികരണം.

'പടം നന്നായിട്ടില്ലെങ്കിലും ട്രോൾ നന്നാവുണ്ടല്ലോ. ഞാൻ ബീസ്റ്റ് കണ്ടിട്ടില്ല. പോക്കിരി കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍...' ഷൈൻ പറഞ്ഞു.

താൻ 'വിക്രം' കണ്ടിട്ടില്ല എന്നും ഷൈൻ വ്യക്തമാക്കി. കണ്ടാൽ ഫഹദ് ഫാസിലിനോടും വിജയ് സേതുപതിയോടും അസൂയ തോന്നുമെന്ന് ഷൈൻ പറയുന്നു. തമിഴിൽ നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു.


'ബീസ്റ്റി'ന്റെ റിലീസിന് മുന്നേ തന്നെ ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വന്നിരുന്നു. സിനിമയിൽ ഒരു തീവ്രവാദിയുടെ വേഷത്തിലാണ് നടൻ എത്തിയത്. സിനിമയുടെ റിലീസിന് പിന്നാലെ മലയാളം സിനിമാപ്രേമികൾ നടന് ചിത്രത്തിൽ നൽകിയ വേഷത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.

നെല്‍സണ്‍ ദിലീപ്കുമാറിന്റെ ചിത്രം 'ബീസ്റ്റ്' കഴിഞ്ഞ ഏപ്രില്‍ 13 നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. വിജയ് ഒരു റോ ഏജന്റായാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. ഡോക്ടറിന് ശേഷം സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

story highlights: shine tom chacko says that he didnt watch beast

Next Story