Top

നല്ല മഷ്‌റൂം കിട്ടിയോ എന്ന് കമന്റ്; രൂക്ഷ പ്രതികരണവുമായി ഷെയ്ന്‍ നിഗം

കൊടൈക്കനാലിലെ ഒരു റിസോര്‍ട്ടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ചിത്രമാണ് ഓഗസ്റ്റ് 31ന് ഷെയ്ന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്

7 Sep 2022 3:23 PM GMT
ഫിൽമി റിപ്പോർട്ടർ

നല്ല മഷ്‌റൂം കിട്ടിയോ എന്ന് കമന്റ്; രൂക്ഷ പ്രതികരണവുമായി ഷെയ്ന്‍ നിഗം
X

സോഷ്യല്‍ മീഡിയ പോസ്റ്റിന് കമന്റിട്ടയാള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. കൊടൈക്കനാലില്‍ ട്രിപ് പോയതിന്റെ ചിത്രം ഷെയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പോസ്റ്റിന് കീഴെ ലഹരി പദാര്‍ത്ഥമായ മാജിക് മഷ്‌റൂം കഴിക്കാനാണ് നടന്‍ കൊടൈക്കനാലില്‍ പോയതെന്ന തരത്തില്‍ പരിഹാസ കമന്റുകളെത്തി. ഇതില്‍ രോഷം പ്രകടിപ്പിച്ചാണ് ഷെയ്ന്‍ കമന്റ് ബോക്‌സിലെത്തിയത്.

കൊടൈക്കനാലിലെ ഒരു റിസോര്‍ട്ടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ചിത്രമാണ് ഓഗസ്റ്റ് 31ന് ഷെയ്ന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. 'നല്ല മഷ്‌റൂം കിട്ടിയോ' എന്ന ഒരു കമന്റിന് കടുത്ത ഭാഷയെന്ന് തോന്നിക്കുംവിധമുള്ള മറുപടി നല്‍കി. കമന്റിന്റെയും തന്റെ മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ടും ഷെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'കൊടൈക്കനാല്‍ പോയവര്‍ എല്ലാവരും തീവ്രവാദികള്‍ ആണോ?' എന്ന ക്യാപ്ഷനോടെയാണ് ഷെയ്ന്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത്. കമന്റിട്ടയാളുടെ പേരും ചിത്രവും മറയ്ക്കാതെ ആയിരുന്നു ഇത്.


ഷെയ്‌നിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. മയക്കുമരുന്നിന് അടിമയായി മുദ്രകുത്തിക്കൊണ്ടുള്ള നിരന്തര അധിക്ഷേപങ്ങളില്‍ അമര്‍ഷം പൂണ്ടുള്ള പ്രതികരണമാണിതെന്ന് ഒരു വിഭാഗമാളുകള്‍ അഭിപ്രായപ്പെട്ടു. നടനെതിരെയുള്ള വ്യക്തിപരമായ പരിഹാസങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും ഷെയ്ന്‍ നടത്തിയ ഭാഷാ പ്രയോഗം അതിര് കടന്നുവെന്ന് ഒരു സംഘമാളുകള്‍ ചൂണ്ടിക്കാട്ടി.

ഷെയ്ന്‍ കഞ്ചാവ് പോലുള്ള ലഹരി മരുന്നുകള്‍ക്ക് വിധേയനാണെന്ന ആരോപണം മുന്‍പ് സിനിമയ്ക്ക് അകത്തു നിന്നും പുറത്തുനിന്നും ഉയര്‍ന്നിരുന്നു. നടന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്നും ലൊക്കേഷനില്‍ അച്ചടക്കമില്ലാതെ പെരുമാറുന്നുവെന്നും വിമര്‍ശനങ്ങളുണ്ടായി. അടുത്തിടെ ഈ വിഷയത്തില്‍ ഷെയ്‌നിന്റെ മാതാവ് സുനില പ്രതികരിച്ചിരുന്നു. 'ഷെയ്ന്‍ കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ് എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. പക്ഷേ ആ ആരോപണം തീര്‍ത്തും തെറ്റാണ് തനിക്ക് അറിയാം,' എന്നായിരുന്നു അവര്‍ പ്രതികരിച്ചിരുന്നത്.

Story Highlights; Shane Nigam reacted against the person who commented on the his social media post

Next Story