പുതിയ പ്രണയ കഥയുമായി ഷെയ്ൻ വരുന്നു; 'ഉല്ലാസം' നാളെ മുതൽ
പ്രണയവും യാത്രയും തമാശയും നിറഞ്ഞ ഒരു പാക്കേജ് ചിത്രമാണ് 'ഉല്ലാസം'
30 Jun 2022 4:41 PM GMT
ഫിൽമി റിപ്പോർട്ടർ

ഷെയ്ൻ നിഗം നായകനാകുന്ന 'ഉല്ലാസം' നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. 150 തിയേറ്ററിലായാണ് ചിത്രം റിലീസിനെത്തുന്നത്. നവാഗതനായ ജീവന് ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയായ താരം പവിത്ര ലക്ഷ്മി ചിത്രത്തിൽ ഷെയ്ന്റെ നായികയാണ്. പ്രണയവും യാത്രയും തമാശയും നിറഞ്ഞ ഒരു പാക്കേജ് ചിത്രമാണ് 'ഉല്ലാസം' എന്ന് ചിത്രത്തിന്റെ ട്രെയ്ലര്, ടീസറിലൂടെ ഉറപ്പു നൽകുന്നു.
ഉല്ലാസം പൂര്‍ണമായും ഊട്ടിയിലാണ് ചിത്രീകരിച്ചത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രവീണ്‍ ബാലകൃഷ്ണനാണ് എഴുതിയിരിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
അജു വര്‍ഗീസ്, ദീപക് പരമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊജകട് ഡിസൈനര്‍: ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്: രഞ്ജിത്ത് കരുണാകരന്. എഡിറ്റര്‍: ജോണ്‍കുട്ടി, കല: നിമേഷ് താനൂര്‍ വസ്ത്രാലങ്കാരം: സമീറ സനീഷ് മേക്കപ്പ്: റഷീദ് അഹമ്മദ് സഹസംവിധാനം: സനല്‍ വിദേവന്‍, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്.
Story highlights: Shane Nigam comes up with a Unique love story; 'Ullasam' from tomorrow