Top

'എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു'; 'എലോണ്‍' ലൊക്കേഷന്‍ ചിത്രങ്ങളുമായി ഷാജി കൈലാസ്

മോഹന്‍ലാലിന് നിര്‍ദേശം നല്‍കുന്ന സംവിധായകന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു

18 Oct 2021 1:37 PM GMT
ഫിൽമി റിപ്പോർട്ടർ

എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു; എലോണ്‍ ലൊക്കേഷന്‍ ചിത്രങ്ങളുമായി ഷാജി കൈലാസ്
X

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന എലോണിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ ഷാജി കൈലാസ്.'എല്ലാം നടക്കുന്നതിനും ഒരു കാരണമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലിന് നിര്‍ദേശം നല്‍കുന്ന സംവിധായകന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

12 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഷാജി കൈലാസ് ഒന്നിക്കുന്ന സിനിമയാണ് എലോണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. യഥാര്‍ത്ഥ നായകന്‍ എപ്പോഴും തനിച്ചാണെന്ന് പ്രസ്താവിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ടീസറും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസന. ഛായാഗ്രഹണം അഭിനന്ദ് രാമാനുരം നിര്‍വഹിക്കും. സംഗീതം ജേക്‌സ് ബിജോയ്.



Next Story

Popular Stories