Top

ഫിലിപ്പ് ജോണിന്റെ 'അറേഞ്ച്‌മേന്റസ് ഓഫ് ലൗ'; നായികയായി സാമന്ത

ഫിലിപ്പ് ജോണിന്റെ ചിത്രത്തില്‍ ഓഡിഷന് പോയത് താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്

26 Nov 2021 8:34 AM GMT
ഫിൽമി റിപ്പോർട്ടർ

ഫിലിപ്പ് ജോണിന്റെ അറേഞ്ച്‌മേന്റസ് ഓഫ് ലൗ; നായികയായി സാമന്ത
X

'അറേഞ്ച്‌മേന്റസ് ഓഫ് ലൗ' എന്ന ചിത്രത്തിലൂടെ ഹോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടി സാമന്ത റൂത്ത് പ്രഭു. 'ഡൗണ്ടണ്‍ ആബീ'യിലൂടെ ബാഫ്റ്റ് അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകന്‍ ഫിലിപ്പ് ജോണിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് സാമന്ത അഭിനയിക്കുന്നത്.ഫിലിപ്പ് ജോണിന്റെ ചിത്രത്തില്‍ ഓഡിഷന് പോയത് താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

'ഒരു പുതിയ ലോകം... 2009-ല്‍ യെ മായ ചേസേയ്ക്ക് വേണ്ടിയാണ് ഞാന്‍ അവസാനമായി ഓഡിഷന്‍ നടത്തിയത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഓഡിഷനില്‍ പോയി, അന്ന് അനുഭവപ്പെട്ട അതേ പേടീ എനിക്കനുഭവപ്പെട്ടു... ബാഫ്റ്റ് അവാര്‍ഡ് നേടിയ, നീരൂപക പ്രശംസ നേടിയ, നിങ്ങളുടെ പ്രിയപ്പെട്ട സിരീസായ ഡൗണ്ടണ്‍ ആബീയുടെ സംവിധായകന്‍. സാര്‍ എന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷം കൊണ്ട് ഞാന്‍ തുളളിച്ചാടി. ഫിലിപ്പ് ജോണ്‍... ഈ അവസരം തന്നതിന് നന്ദി. ആകാംഷയോടെയുളള യാത്ര ആരംഭിക്കാനായി എനിക്ക് കാത്തിരിക്കാനാവില്ല' സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

'പുതിയ ലോകം നന്ദി' എന്ന് സാമന്ത ട്വീറ്ററിലൂടെയും താരം അറിയിച്ചു. ചിത്രത്തില്‍ ബൈ സെക്ഷ്വല്‍ തമിഴ് സ്ത്രിയായിട്ടാണ് താരം എത്തുന്നത്. തിമേറി എന്‍ മുറൈയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എന്ന് സൂചന.

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. മനം, അഞ്ചാന്‍, കത്തി, തെരി, ജനത ഗാരേജ്, മേഴ്സല്‍, മജിലി, നീതാനെ എന്‍ പൊന്‍വസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എന്‍ഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലും സാമന്ത നായികയായിട്ടുണ്ട്.

വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കാതുവാകുല രണ്ട് കാതല്‍ എന്ന ചിത്രത്തിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. നയന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.


Next Story

Popular Stories