Top

ആരാധകന്റെ സെല്‍ഫി കൊണ്ട് പൊറുതിമുട്ടി സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍

ശല്യമായി തോന്നിയപ്പോള്‍ യുവാവിനെ പിടിച്ചുമാറ്റാന്‍ സുരക്ഷ ജീവനക്കാരോട് ആവശ്യപ്പെട്ടു.

8 Nov 2021 7:04 AM GMT
ഫിൽമി റിപ്പോർട്ടർ

ആരാധകന്റെ സെല്‍ഫി കൊണ്ട് പൊറുതിമുട്ടി സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍
X

ഇഷ്ട്താരങ്ങളുടെ കൂടെ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഒരു ഫോട്ടോ എടുക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടോ എന്ന കാര്യം ഇത്തരക്കാര്‍ തിരക്കാറില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലാകുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ ആരാധകനും തമ്മില്‍ സെല്‍ഫിയെടുക്കുന്നതാണ് വീഡിയോ.

തന്റെ ആരാധകനൊപ്പം ആദ്യത്തെ ഫോട്ടോ എടുക്കാന്‍ സല്‍മാന്‍ ഖാന്‍ സഹകരിച്ചു. പിന്നിട് അയാള്‍ വീണ്ടും വീണ്ടും സെല്‍ഫിയെടുത്തതോടെ താരം അസ്വസ്ഥനായി. പിന്നീട് ശല്യമായി തോന്നിയപ്പോള്‍ യുവാവിനെ പിടിച്ചുമാറ്റാന്‍ സുരക്ഷ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ സെല്‍ഫിയെടുക്കുന്നത് അവസാനിപ്പിച്ച് ആരാധകന്‍ പിന്മാറുകയായിരുന്നു.


പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമായ രാധേയാണ് സല്‍മാന്‍ ഖാന്റെ അവസാനിമിറങ്ങിയ ചിത്രം. ദിഷ പഠാണി, രണ്‍ദീപ് ഹൂഡ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Next Story