Top

ചിയാനും മകനും ഒന്നിക്കുന്ന മഹാൻ ഒടിടി റിലീസിന്?

കാർത്തിക് സുബ്ബരാജാണ് മഹാൻ സംവിധാനം ചെയ്യുന്നത്.

30 Oct 2021 5:42 AM GMT
ഫിൽമി റിപ്പോർട്ടർ

ചിയാനും മകനും ഒന്നിക്കുന്ന മഹാൻ ഒടിടി റിലീസിന്?
X

തെന്നിന്ത്യൻ സൂപ്പർതാരം വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം മഹാൻ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുമായി ചർച്ചകൾ നടത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട ചെയ്യുന്നു.

എന്നാൽ മഹാന്റെ ഡിജിറ്റൽ അവകാശങ്ങൾ മാത്രമാണ് വിറ്റുപോയത് എന്നും സിനിമ ഒടിടി റിലീസ് ചെയ്യില്ലെന്നും പറയപ്പെടുന്നു. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ് മഹാൻ.

കാർത്തിക് സുബ്ബരാജാണ് മഹാൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിക്രമനും ധ്രുവിനും പുറമെ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവർ മറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ആദ്യം സംഗീത സംവിധായകനായി അനിരുദ്ധിനെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് സന്തോഷ് നാരായണനെ തീരുമാനിക്കുകയായിരുന്നു.

Next Story