Top

കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്ക് അധികകാലം ഒന്നിച്ചുണ്ടാകാന്‍ കഴിഞ്ഞില്ല; ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് രഞ്ജനി

ചിലപ്പോള്‍ വിചിത്രമായ ഇത്തരം കാര്യങ്ങളാകും പഴയ ഓര്‍മകളെ ഉണര്‍ത്തുന്നത് ജീവിതം എന്ന യാത്ര എത്ര വിചിത്രമാണ്

27 Oct 2021 12:42 PM GMT
ഫിൽമി റിപ്പോർട്ടർ

കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്ക് അധികകാലം ഒന്നിച്ചുണ്ടാകാന്‍ കഴിഞ്ഞില്ല; ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് രഞ്ജനി
X

അച്ഛനെക്കുറിച്ചുളള കുറിപ്പുമായി അവതാരികയും നടിയുമായ രഞ്ജനി ഹരിദാസ്. അച്ഛന്റെയും അമ്മയുടെയും വിവാഹ ചിത്രങ്ങളോട് കൂടിയ റീല്‍സിനോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.

രഞ്ജിനിയുടെ വാക്കുകള്‍

'അച്ഛനും അമ്മയും ഞാനും, അതേ അത് എന്റെ അച്ഛനും അമ്മയുമാണ്. അത് അവരുടെ വിവാഹദിനത്തിലുള്ള ചിത്രമാണ്. എനിക്ക് തോന്നുന്നത് 1980 ലോ 1981 ലോ ആണിത്. കാരണം അന്ന് ഞാന്‍ ജനിച്ചിട്ടില്ലല്ലോ. ഞാന്‍ ജനിച്ചത് 1982 ലാണ്. അച്ഛന്റെ നേരത്തെയുളള വിയോഗം കാരണം കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്ക് അധികകാലം ഒന്നിച്ചുണ്ടാകാന്‍ കഴിഞ്ഞില്ല. ഞാന്‍ പരാതി പറയില്ല കാരണം ഏഴ് വര്‍ഷത്തോളം എനിക്ക് അച്ഛനോടൊപ്പം ചെലവിടാന്‍ കഴിഞ്ഞു. എന്നാല്‍ അനിയന് വെറും ഒമ്പത് മാസമുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അവന്‍ ശരിക്കും അച്ഛനെ കണ്ടിട്ടുപോലുമില്ല.പക്ഷേ ജീവിതം എപ്പോഴും അങ്ങനെയാണ് മോശം കാര്യങ്ങളും സംഭവിക്കും നിങ്ങള്‍ അതുമായി പൊരുത്തപ്പെടാന്‍ പഠിക്കുക. ജീവിതം മുന്നോട്ട് പോകും.

ഞാന്‍ എന്താണ് പറഞ്ഞു വരുന്നതെന്ന് വെച്ചാല്‍ വളരെ അപൂര്‍വ്വം അവസരങ്ങളിലേ ഞാന്‍ അച്ഛന്റെ ചിത്രം പങ്കുവയ്ക്കാറുള്ളു. അതിന്റെ കാരണം അച്ഛന്റെ അധികം ചിത്രങ്ങളൊന്നും എന്റെ കൈയ്യില്‍ ഇല്ലാത്തതുകൊണ്ടാണ്. പക്ഷേ ഇങ്ങനെ റീല്‍ ചെയ്യ്തത് വളരെ രസകരമായി തോന്നി. വിചിത്രമായി ഒരു കാര്യം പറയട്ടെ അദ്ദേഹത്തെ ഓര്‍ക്കാന്‍ ഇതൊരു കാരണമായി. ഈ റീല്‍ ഐഡിയ ആരുടെ ചിന്തയാണെങ്കിലും അവര്‍ക്ക് നന്ദി. ചിലപ്പോള്‍ വിചിത്രമായ ഇത്തരം കാര്യങ്ങളാകും പഴയ ഓര്‍മകളെ ഉണര്‍ത്തുന്നത്. ജീവിതം എന്ന യാത്ര എത്ര വിചിത്രമാണ്.'

അച്ഛനെക്കുറിച്ചുളള ഓര്‍മകള്‍ നേരത്തെ ഒരു വളോഗില്‍ രഞ്ജനി പങ്കുവെച്ചിരുന്നു. പ്രേക്ഷയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് താരത്തോടെ ഒരാള്‍ അച്ഛന്റെ ചിത്രം കാണിക്കുമോ എന്ന് ചോദിച്ചുവന്നത്. എനിക്ക് അച്ഛനെക്കുറിച്ച് അധികമൊന്നും അറിയില്ല. ഓര്‍മവെക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മരിച്ചെന്നും രഞ്ജനി പറഞ്ഞു.


Next Story