Top

'അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു'; പ്രണവിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ

താരത്തിന്റെ സോളോ ട്രിപ്പുകളും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുക്കാറുണ്ട്

20 July 2022 5:21 PM GMT
ഫിൽമി റിപ്പോർട്ടർ

അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു; പ്രണവിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ
X

സിനിമകളേക്കാളേറെ ജീവിതത്തിൽ പുതിയത് കണ്ടെത്തുന്നതിലും അത് പര്യവേക്ഷിക്കുന്നതിലും പ്രണവ് മോഹൻലാൽ നടത്തുന്ന യാത്രകളൊക്കെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ പോലും സജീവമാകാതിരുന്ന താരം ഈ അടുത്ത കാലത്താണ് തന്റെ യാത്രകളേയും കാഴ്ചകളെയും ആരാധകർക്കു മുന്നിൽ പങ്കുവയ്ക്കാൻ ആരംഭിച്ചത്. താരത്തിന്റെ സോളോ ട്രിപ്പുകളും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പ്രണവിന്റെ മറ്റൊരു സാഹസിക വീഡിയോ ആണ് സമൂഹ മാധ്യമംങ്ങളിൽ വൈറലാകുന്നത്.

ഒരു പാറയുടെ മുകളിലേക്ക് രക്ഷാകവചങ്ങൾ ഒന്നും ഇല്ലാതെ കയറുന്ന വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു ഇതിനു പിന്നാലെയാണ് വീഡിയോ ഏറ്റെടുത്ത് ആരാധകരും എത്തിയത്. 'അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു', ചെക്കൻ വേറെ ട്രാക്കാണ്', എന്നിങ്ങനെയുള്ള പ്രതികരണങ്ങളും എത്തുന്നുണ്ട്.

ഏതാനും നാളുകൾക്ക് മുൻപ് പ്രണവ് മോഹന്‍ലാലിനെ മണാലിയില്‍ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ഒരു സഞ്ചാരിയുടെ വിഡിയോയും വൈറലായിരുന്നു. ഇതുകൂടാതെ 2017ൽ തായ്‌ലൻഡിലെ ബൗൾഡ്രിങ് ഗുഹയിൽ കയറുന്ന വീഡിയോ ഒരു ദശലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ചിത്രം ബോക്സ്ഓഫീസിൽ ഇടം നേടുകയും ചെയ്തു.

Story highlights: Pranav's new video is taken by fans

Next Story