Top

'മാപ്പ് കൊണ്ടു മാത്രമായില്ല', കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം'; പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

തെലുങ്കാന മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍- നഗര വികസന വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം

22 Nov 2021 1:53 AM GMT
ഫിൽമി റിപ്പോർട്ടർ

മാപ്പ് കൊണ്ടു മാത്രമായില്ല, കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം; പ്രധാനമന്ത്രിയോട് പ്രകാശ് രാജ്
X

കാര്‍ഷിക ബില്ലിനെതിരെ നടത്തിയ സമരത്തിനിടെ ജീവന്‍ വെടിഞ്ഞ കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് നടന്‍ പ്രകാശ് രാജ്. മാപ്പ് പറഞ്ഞതികൊണ്ട് മാത്രം കാര്യമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. തെലുങ്കാന മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍- നഗര വികസന വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം.

ദില്ലിയില്‍ നടന്ന പ്രക്ഷോപത്തിടെ കൊല്ലപ്പെട്ട 750 കര്‍ഷകര്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കെ ടി രാമറാവുവിന്റെ ട്വീറ്റാണ് പ്രകാശ് രാജ് പങ്കുവച്ചത്. മരിച്ച കര്‍ഷകര്‍ക്ക് മേല്‍ ചുമത്തയിരിക്കുന്ന കേസ് പിന്‍വലിക്കണമെന്നും ഓരോ കര്‍ഷകര്‍ക്കും നഷ്ട പരിഹാരമായി 25 ലക്ഷം രൂപ നല്‍രണമെന്നും ചന്ദ്ര ശേഖര്‍ റാവുവിന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കര്‍ഷക സരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം തുടരാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നവംബര്‍ 26ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷകര്‍ യോഗം ചേര്‍ന്നത്. കാബിനറ്റില്‍ പോലും കൂടിയാലോചനകള്‍ നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്നതിനുളള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്കുമേല്‍ ചുമത്തിയിട്ടുളള കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം എന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ഉന്നയിക്കും. സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയാല്‍ മാത്രമെ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയൊളളൂവെന്നും യോഗം അഭിപ്രായപ്പെട്ടു.


Next Story