Top

'തൂമ്പാ പണിയും ക്രിക്കറ്റ് കളിയും'; ട്രോളന്‍ സിംഹങ്ങള്‍ ഏറ്റെടുത്ത് സാനിയ ഇയ്യപ്പന്റെ ഫോട്ടോ ഷൂട്ട്

എഡിറ്റിംഗിന്റെ പല വേര്‍ഷനും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ ഒന്ന് ഇതാദ്യമാണെന്നാണ് ട്രോളുകളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയരുന്നത്

12 Oct 2021 7:34 AM GMT
ഫിൽമി റിപ്പോർട്ടർ

തൂമ്പാ പണിയും ക്രിക്കറ്റ് കളിയും; ട്രോളന്‍ സിംഹങ്ങള്‍ ഏറ്റെടുത്ത് സാനിയ ഇയ്യപ്പന്റെ ഫോട്ടോ ഷൂട്ട്
X

യുവ താരം സാനിയ ഇയ്യപ്പന്റെ പുത്തന്‍ ഫോട്ടോഷൂട്ടിലെ ചിത്രം എഡിറ്റിംഗ് സിംഹങ്ങളുടെ കയ്യില്‍ എത്തിയതോടെ ചിത്രങ്ങള്‍ വേറെ ലെവലായിരിക്കുകയാണ്. സാനിയയുടെ പോസിങ്ങിനനുസിരിച്ചാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഭവം എന്തായാലും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എഡിറ്റിംഗിന്റെ പല വേര്‍ഷനും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ ഒന്ന് ഇതാദ്യമാണെന്നാണ് ട്രോളുകളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയരുന്നത്.


ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി ബാല താരമായി അഭിനയിച്ച മലയാളത്തിന്റെ യുവനടിയായ താരമാണ് സാനിയ ഇയ്യപ്പന്‍. അഭിനയത്തോടൊപ്പം മോഡലിംഗിംഗ രംഗത്തും സാനിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇടക്കിടെയുള്ള ഫോട്ടോ ഷൂട്ടുകളുടെ ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും സോഷ്യയല്‍ മീഡിയകളില്‍ പങ്കുെവക്കാറുണ്ട്.


ബല്യകാല സഖി എന്ന ചിത്രത്തില്‍ ബാല താരമായെത്തിയ താരം ക്വീന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായിക വോഷത്തിലെത്തിയത്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ മകളായ ജാന്‍വിയായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് മമ്മൂട്ടിയുടെ പതിനെട്ടാം പടി എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. കൃഷണന്‍ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനമായി അഭിനയിച്ചത്.












Next Story