Top

'പരിയേറും പെരുമാള്‍' ഹിന്ദിയിലേക്ക്; റീമേക്ക് റൈറ്റ്‌സ് വാങ്ങി കരണ്‍ ജോഹര്‍

30 Oct 2021 5:35 AM GMT
ഫിൽമി റിപ്പോർട്ടർ

പരിയേറും പെരുമാള്‍  ഹിന്ദിയിലേക്ക്; റീമേക്ക് റൈറ്റ്‌സ് വാങ്ങി കരണ്‍ ജോഹര്‍
X

മാരി സെല്‍വരാജന്റെ സംവിധാനത്തില്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രം പരിയേറും പെരുമാള്‍ റീമേക്കിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഹിന്ദിയിലേക്കാണ് ചിത്രം പുനര്‍നിര്‍മിക്കപ്പെടുന്നത്. മൂന്ന് വർഷത്തിന് ശേഷമാണ് സിനിമ റീമേക്ക് ചെയ്യുന്നത്.

സംവിധായകന്‍ കരണ്‍ ജോഹര്‍ ആണ് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. കരണിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആയിരിക്കും ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്. അഭിനേതാക്കളും സംവിധായകനും ആരെന്ന വിവരം പുറത്തുവന്നിട്ടില്ല.

നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രമാണ് 2018 ല്‍ പുറത്തിറങ്ങിയ പരിയേറും പെരുമാള്‍. സമൂഹത്തിലെ ജാതി ചിന്തകളും അതിന്റെ അതിര്‍ വരമ്പുകളും കൃത്യമായി അടയാളപ്പെടുത്തിയ ചിത്രം തമിഴ്‌നാട്ടിലെ തിരുനെല്‍വേലി തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനം അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തിയത്.

ദളിത് യുവാവായ പരിയേറും പെരുമാളും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ജ്യോതിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ജാതീയതയുടെ നേര്‍ക്കാഴ്ച ചിത്രത്തില്‍ ദൃശ്യമാകുന്നത്.

Next Story