Top

'ആക്ഷേപകരമായ ഉള്ളടക്കം'; സ്വന്തം രാജ്യത്തിന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ചിത്രം നിരോധിച്ച് പാകിസ്താന്‍

നവംബര്‍ 18നാണ് സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത്

14 Nov 2022 4:43 AM GMT
ഫിൽമി റിപ്പോർട്ടർ

ആക്ഷേപകരമായ ഉള്ളടക്കം; സ്വന്തം രാജ്യത്തിന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ചിത്രം നിരോധിച്ച് പാകിസ്താന്‍
X

സ്വന്തം രാജ്യത്തിന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ചിത്രം നിരോധിച്ച് പാകിസ്താന്‍. ആക്ഷേപകരമായ ഉള്ളടക്കമാണ് ചിത്രത്തിന്റേതെന്ന് ചൂണ്ടിക്കാട്ടി 'ജോയ്‌ലാന്‍ഡ്'എന്ന സിനിമയ്ക്കാണ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ പ്രമേയം അംഗീകരിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആഗസ്റ്റ് 17ന് ജോയ്‌ലാന്‍ഡിന് സ്‌ക്രീനിങ്ങിനുള്ള സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേങ്ങള്‍ ശക്തമായതോടെയാണ് വാര്‍ത്താ പ്രക്ഷേപണ വിനിമയ മന്ത്രാലയം സിനിമ നിരോധിക്കണമെന്ന തീരുമാനത്തിലെത്തിയത്. നവംബര്‍ 18നാണ് സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത്.

'1979ലെ മോഷന്‍ പിക്ചര്‍ ഓര്‍ഡിനന്‍സിന്റെ സെക്ഷന്‍ 9ല്‍ പറഞ്ഞിരിക്കുന്നത് പോലെ, നമ്മുടെ സമൂഹത്തിന്റെ സാമൂഹിക മൂല്യങ്ങളോടും ധാര്‍മ്മിക നിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും, മാന്യതയുടെയും ധാര്‍മ്മികതയുടെയും മാനദണ്ഡങ്ങളോട് വെറുപ്പുളവാക്കുന്നതും വളരെ ആക്ഷേപകരമായ കാര്യങ്ങള്‍ സിനിമയില്‍ അടങ്ങിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള പരാതികള്‍ ലഭിച്ചു' സിനിമാ നിരോധനത്തില്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു സലിം സാദിഖ് സംവിധാനം ചെയ്ത ജോയ്‌ലാന്‍ഡ്. ഉറുദു ഭാഷായിലൂള്ള സിനിമ ലാഹോറിലെ ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. കുടുംബത്തിലെ ഇളക മകനായ നായകന്‍ രഹസ്യമായി ഒരു ഡാന്‍സ് തിയേറ്ററില്‍ ചേരുന്നതും ട്രാന്‍സ് യുവതിയുമായി പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ആദ്യ പാകിസ്താനി ചിത്രമാണ് ജോയ്ലാൻഡ്. മേളയിലെ ക്വീർ പാം പുരസ്കാരവും ചിത്രത്തിനായിരുന്നു. ടൊറോന്റോ, ബുസാൻ ചലച്ചിത്രമേളകളിലും ജോയ്ലാൻഡ് പ്രദർശിപ്പിച്ചിട്ടുണ്ട്.

Story Highlights; Pakistan bans its official Oscar entry movie Joyland

Next Story