Top

'കോമഡി റോളൊന്നും ഇപ്പോൾ വരുന്നില്ല, തോന്നുമ്പോൾ എന്റെ പഴയ സിനിമകളുടെ ക്ലിപ്പുകള്‍ കണ്ട് സമാധാനപ്പെടും'; ഇന്ദ്രൻസ്

'ഞാനില്ലാത്തതും ഉള്ളതുമായ കുറേ സീനുകളുണ്ടല്ലോ. അതില്‍ ഏതെങ്കിലും കാണുമ്പോഴേക്കും നമ്മള്‍ പഴയ സ്ഥലത്തെത്തും'

13 May 2022 7:41 AM GMT
ഫിൽമി റിപ്പോർട്ടർ

കോമഡി റോളൊന്നും ഇപ്പോൾ വരുന്നില്ല, തോന്നുമ്പോൾ എന്റെ പഴയ സിനിമകളുടെ ക്ലിപ്പുകള്‍ കണ്ട് സമാധാനപ്പെടും; ഇന്ദ്രൻസ്
X

മലയാളത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ഇന്ദ്രൻസ്. കോമഡി വേഷങ്ങൾ മാത്രമല്ല ഏതു സീരിയസ് റോളും തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച നടൻ കൂടിയാണ്. ഇപ്പോഴിതാ ഇതുവരെ കാണാത്ത ഒരു വ്യക്ത്യസ്ത കഥാപാത്രവുമായാണ് ഇന്ദ്രൻസ് 'ഉടൽ' എന്ന ചിത്രത്തിലൂടെ എത്താൻ പോകുന്നത്. അത് ട്രെയ്ലറിൽ നിന്ന് തന്നെ വ്യക്തമാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന സീരിയസ് റോളുകളിൽ നിന്ന് മാറി കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ആഗ്രഹമുണ്ടെന്നാണ് ഇന്ദ്രൻസ് പറയുന്നത്.

കോമഡി ചിത്രങ്ങളൊന്നും ഇപ്പോൾ അങ്ങനെ വരുന്നില്ല. എല്ലാം സീരിയസ് റോളുകളാണ്. പക്ഷെ അതിൽ അങ്ങനെ വിഷമിക്കാറില്ല. അപ്പോഴൊക്കെ തന്റെ പഴയ ഏതെങ്കിലും സിനിമകളുടെ ക്ലിപ്പുകള്‍ എടുത്ത് കണ്ട് സമാധാനപ്പെടും എന്നാണ് താരം പറയുന്നത്. കുറേ അങ്ങനെയുള്ള സീനുകളുണ്ട്. ഞാനില്ലാത്തതും ഉള്ളതുമായ കുറേ സീനുകളുണ്ടല്ലോ. അതില്‍ ഏതെങ്കിലും കാണുമ്പോഴേക്കും നമ്മള്‍ പഴയ സ്ഥലത്തെത്തും എന്നും താരം മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോമഡി ചെയ്യാന്‍ ആഗ്രഹം തോന്നാറുണ്ട്. പക്ഷെ കോമഡിയൊന്നും അങ്ങനെ വരുന്നില്ല. പക്ഷെ, അതിൽ വിഷമിക്കാറില്ല. അപ്പോഴൊക്കെ ഞാന്‍ എന്റെ പഴയ ഏതെങ്കിലും സിനിമകളുടെ ക്ലിപ്പുകള്‍ എടുത്ത് കണ്ട് സമാധാനപ്പെടും. കുറേ അങ്ങനെയുള്ള സീനുകളുണ്ട്. ഞാനില്ലാത്തതും ഉള്ളതുമായ കുറേ സീനുകളുണ്ടല്ലോ. അതില്‍ ഏതെങ്കിലും കാണുമ്പോഴേക്കും നമ്മള്‍ പഴയ സ്ഥലത്തെത്തും.

ഉടൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി ദുര്‍ഗാ കൃഷ്ണയുമായുണ്ടായ അടുപ്പത്തെക്കുറിച്ചും താരം പറഞ്ഞു. ദുര്‍ഗ ഷൂട്ടിങ്ങ് കഴിഞ്ഞിട്ടും ചാച്ചന്‍ എന്നാണ് വിളിക്കുന്നത്. അവളുടെ ചാച്ചനാണ് ഞാന്‍. അത്രയും അടുപ്പമുണ്ടായത് കൊണ്ടാണ്. പത്തിരുപത് ദിവസത്തെ ഷൂട്ടിങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും ഉള്ള അടുപ്പവും സ്‌നേഹവുമാണ് ഇത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് ചിത്രം രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സഹനിർമ്മാതാക്കൾ ആയി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവർ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഈ മാസം 20ന് ശ്രീ ഗോകുലം മൂവീസ് 'ഉടൽ' തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Story highlights: 'No comedy role coming now, feel free to watch clips of my old movies'; Indrans

Next Story

Popular Stories