Top

കിങ്ങിണിയും പൈങ്കിളിയും കടിച്ച രം​ഗം ഒറി​​ജിനൽ; 'ന്നാ താൻ കേസ് കൊട്' മേക്കിങ് വീഡിയോ

സിനിമയിലെ രസകരമായ രംഗങ്ങളിലൊന്നാണ് ഇത്. കഥ മുന്നോട്ട് കൊണ്ടുപോകുന്നതും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്

21 Aug 2022 4:55 AM GMT
ഫിൽമി റിപ്പോർട്ടർ

കിങ്ങിണിയും പൈങ്കിളിയും കടിച്ച രം​ഗം ഒറി​​ജിനൽ; ന്നാ താൻ കേസ് കൊട് മേക്കിങ് വീഡിയോ
X

മികച്ച വിജയം നേടി 'ന്നാ താൻ കേസ് കൊട്' രണ്ടാം ആഴ്ച്ചയും പിന്നിടുമ്പോൾ പ്രേക്ഷകർക്ക് പറയാനുള്ളത് ഒരായിരം നന്ദിയാണ്. എറെ നാളിന് ശേഷം കുടുംബസമേതം ആഘോഷമാക്കി കണ്ട സിനിമ എന്നാണ് ആഭിപ്രായങ്ങൾ. ഇപ്പോഴിതാ ചിത്രത്തിലെ കൊഴുമ്മൽ രാജീവനെ നായ കടിക്കുന്ന രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ രസകരമായ രംഗങ്ങളിലൊന്നാണ് ഇത്. കഥ മുന്നോട്ട് കൊണ്ടുപോകുന്നതും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്.

നായ്ക്കളെ പരിശീലിപ്പിക്കുന്നതും ഷോട്ട് പ്രാക്ടീസ് ചെയ്യുന്നതുമാണ് വീഡിയോയിൽ. ട്രെയിൻ ചെയ്ത നായ്ക്കളെ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്. മാത്രമല്ല നായയെ കൊണ്ട് കടിപ്പിക്കുന്നതും ദൃശ്യത്തിൽ കാണാം. കടിക്കുന്നതിന് വേണ്ടിയും പ്രത്യേക പരിശീലനെ നൽകിയിട്ടുണ്ട്. ചിത്രത്തിലെ എംഎൽഎയുടെ നായ്ക്കളാണ് രാജീവനെ കടിക്കുന്നത്. കിങ്ങിണി പൈങ്കിളി എന്നാണ് നായ്ക്കളുടെ പേര്

ഏറെ സാഹസികമായ ഈ രംഗം വളരെ ഗംഭീരമായാണ് ചാക്കോച്ചൻ അഭിനയിച്ചിരിക്കുന്നത്. ഈ രംഗം യഥാർഥമായിരുന്നോ എന്നി അത്ഭുതത്തോടെ ചോദിക്കുകയാണ് പ്രേക്ഷകരും.

ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റാണ്. ഇതിനോടകം 25 കോടി ക്ലബ്ബില്‍ ഇടം നേടിക്കഴിഞ്ഞു. സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ചിത്രം ഇരുപത്തിയഞ്ച് കോടി ക്ലബ്ബില്‍ ഇടം നേടിയത്. മികച്ച ഓപ്പണിങ് നേടിയ ചിത്രം ആദ്യ ദിനത്തില്‍ കളക്ട് ചെയ്തിരുന്നത് 1.02 കോടി രൂപയാണ്.

റോഡിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യങ്ങള്‍ക്കിടെ വന്ന പത്രപരസ്യത്തെ ചിലർ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ റിലീസിന് പിന്നാലെ പ്രേക്ഷകര്‍ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച കാഴ്ചയാണുള്ളത്.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നടി ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ആണ് ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുള്ളത്. കാസര്‍ഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Story highlights: Nna than case kodu movie making video

Next Story