Top

'വരിക്കാർ കുത്തനെ കുറയുന്നു'; 300 ജീവനക്കാരെ കൂടി പിരിച്ചുവിട്ട് നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സിൽ പരസ്യങ്ങൾ വരും. സിംഗിൾ യൂസർ അക്കൗണ്ടിലെ പാസ്‌വേഡ് കൈവശം വച്ചിരിക്കുന്ന എല്ലാ അധിക ഉപയോക്താക്കളിൽ നിന്നും തുക ഈടാക്കും.

24 Jun 2022 6:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വരിക്കാർ കുത്തനെ കുറയുന്നു; 300 ജീവനക്കാരെ കൂടി പിരിച്ചുവിട്ട് നെറ്റ്ഫ്ലിക്സ്
X

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി മുന്നൂറ് ജീവനക്കരെ കൂടി പിരിച്ചുവിട്ട് നെറ്റ്ഫ്ലിക്സ്. കഴിഞ്ഞ മാസം നൂറ്റി അൻപത് പേരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഈ മാസത്തിൽ ഇത്രയധികം പേരെ സ്ട്രീമിങ് ഭീമൻ പിരിച്ചു വിടുന്നത്. ഈ ദശാബ്ദത്തിൻ്റെ ആദ്യ പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വരിക്കാർ കുത്തനെ കുറയുന്നു എന്ന് ചൂണ്ടി കാണിച്ച് ജീവനക്കരുടെ എണ്ണം നെറ്റ്ഫ്ലിക്സ് വെട്ടിച്ചുരുക്കുന്നത്. ഈ പിരിച്ചുവിടൽ ഏറ്റവും ബാധിച്ചത് യുഎസിലെ ജീവനക്കാരെയാണ്.

"ഞങ്ങൾ ബിസിനസ്സിൽ ഗണ്യമായ തുക നിക്ഷേപിക്കുമ്പോഴും, വരുമാന വളർച്ച മന്ദഗതിയിലാകുകയും ചെലവുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നത്," എന്ന് നെറ്റ്ഫ്ലിക്സ് പ്രസ്താവനയിൽ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ത്രൈമാസ വരുമാനത്തിൽ, അടുത്ത പാദത്തിൽ മൊത്തം വരിക്കാരുടെ നഷ്ടം പത്ത് മടങ്ങായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ പാദത്തിൽ രണ്ട് ലക്ഷം വരിക്കാരെയാണ് നെറ്റ്ഫ്ലിക്സിന് നഷ്ടമായിട്ടുള്ളത്. വരുമാനത്തിലുള്ള കുറവ് നികത്താൻ പുതിയ ബിസ്സിനസ്സ് മോഡലുകൾ നെറ്റ്ഫ്ലിക്സിനിന് പിൻതുടരേണ്ടതുണ്ട്. പ്ലാറ്റ്‌ഫോമില്‍ പരസ്യങ്ങൾ കൊണ്ടുവരിക എന്നതാണ് ആദ്യ പടി. നിലവിലുള്ള സിംഗിൾ യൂസർ അക്കൗണ്ടിലെ പാസ്‌വേഡ് കൈവശം വച്ചിരിക്കുന്ന എല്ലാ അധിക ഉപയോക്താക്കളിൽ നിന്നും തുക ഈടാക്കുകയാണ് രണ്ടാം പടി.

Story highlights: Netflix lays off 300 more employees

Next Story