Top

രണ്ടാം ഭാഗത്തിലും 'പണിപാളീ'ല്ല; പുതിയ ആല്‍ബത്തെ കുറിച്ച് നീരജ് മാധവ്

ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ഏറ്റെടുത്തത് രണ്ടാം ഭാഗമാണെന്ന് നീരജ്

26 Nov 2021 8:38 AM GMT
ഫിൽമി റിപ്പോർട്ടർ

രണ്ടാം ഭാഗത്തിലും പണിപാളീല്ല; പുതിയ ആല്‍ബത്തെ കുറിച്ച് നീരജ് മാധവ്
X

പണിപാളിലോ രണ്ടാം ഭാഗം യ്യൂടൂബില്‍ ഹിറ്റാകുമ്പോള്‍ പ്രതികരണവുമായി നീരജ് മാധവ്. രണ്ടാം ഭാഗം വരുമ്പോള്‍ സ്വീകര്യത കുറയമോയെന്ന് പേടിയുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ഏറ്റെടുത്തത് രണ്ടാം ഭാഗമാണെന്ന് നീരജ് പറഞ്ഞു. സിനിമയില്‍ പാടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സിനിമക്ക് പുറത്ത് സ്വതന്ത്ര്യമായ നിലനില്‍പ്പുണ്ട്, ആ രീതിയില്‍ അത് വളരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും നീരജ് മനോരമയോട് പറഞ്ഞു.

നീരജിന്റെ വാക്കുകള്‍;

പുതിയ കഥക്ക് വേണ്ടി കാത്തിരുന്നതുകൊണ്ടാണ് പാട്ട് ഇത്രയും വൈകിയത്. രണ്ടാം ഭാഗം വരുമ്പോള്‍ സ്വീകാര്യത കുറയുമോയെന്ന് തോന്നലുണ്ടായിരുന്നു. പക്ഷേ, ആദ്യ ഭാഗത്തിനേക്കാള്‍ കൂടുതലായിട്ടാണ് രണ്ടാം ഭാഗം ജനങ്ങള്‍ ഏറ്റെടുത്തത്. 'പണിപാളിലോ' എന്ന പ്രയോഗം രണ്ടാം ഭാഗത്തില്‍ ഉപയോഗിക്കാതിരുന്നത് ബോധപൂര്‍വ്വമാണ്. ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തത വേണമെന്നുണ്ടായിരുന്നതിനാലാണ് ആ വാക്ക് ഉപയോഗിക്കാതിരുന്നത്.

സിനിമയില്‍ പാടാന്‍ ആഗ്രഹിക്കുന്നില്ല. സിനിമക്ക് പുറത്ത് പാട്ടിന് സ്വതന്ത്ര്യമായ നിലനില്‍പ്പുണ്ട്. ആ രീതിയില്‍ അത് വളരണമെന്ന് ആഗ്രഹിക്കുന്നു. സിനിമകളിലൂടെ മാത്രമല്ല പാട്ടുകള്‍ കേള്‍ക്കുന്നത്. ഇന്റിപെന്‍ഡന്റ് ആയിട്ടുള്ള പാട്ടുകളും ഹിറ്റാകണമെങ്കില്‍ അതിനെ നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.


Next Story

Popular Stories