Top

യുഎഇ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ ഇന്ത്യന്‍ താര ദമ്പതികളായി നസ്രിയയും ഫഹദും

ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി

11 Feb 2022 5:50 AM GMT
ഫിൽമി റിപ്പോർട്ടർ

യുഎഇ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ ഇന്ത്യന്‍ താര ദമ്പതികളായി നസ്രിയയും ഫഹദും
X

താര ദമ്പതികളായ ഫഹദ് ഫാസിലിനും, നസ്രിയ നാസിമിനും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്ന് താര ദമ്പതികള്‍ക്ക് യു.എ.ഇ യുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.


ദുബായിലെ പ്രശസ്ത സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദിന്റെയും നസ്രിയുടെയും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ദുബായ് നല്‍കിയ അംഗീകാരത്തിന് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. അറബ് പ്രമുഖന്‍ അബ്ദുല്ല ഫലാസി , ദുബൈ ടി.വി ഡയറക്ടര്‍ അഹമ്മദ് , പി.എം അബ്ദുറഹ്മാന്‍ , ഫാരിസ് ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് യു.എ .ഇ നല്‍കി വരുന്ന പത്ത് വര്‍ഷ താമസ വിസയാണ് ഗോള്‍ഡന്‍ വിസ .

Next Story