Top

ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തി നയൻതാരയും വിഘ്നേഷും

13 Jun 2022 10:20 AM GMT
ഫിൽമി റിപ്പോർട്ടർ

ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തി നയൻതാരയും വിഘ്നേഷും
X

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ഇന്ന് രാവിലെ 11മണിയോടെയാണ് ചെട്ടിക്കുളങ്ങരയിലെത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഇരുവര്‍ക്കും ഉപഹാരം നൽകി. ആഗ്രഹങ്ങള്‍ സഫലമാകാന്‍ പ്രധാന വഴിപാടായ ചാന്താട്ടം നടത്താനാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.

ഇന്നലെയാണ് താരദമ്പതികൾ കേരളത്തിൽ എത്തിയത്. ചെന്നൈ മഹാബലിപുരത്ത് വച്ച് നടന്ന വിവാഹത്തിൽ നയൻതാരയുടെ അമ്മയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇവര്‍ കേരളത്തിലെത്തിയത്.

ദൈവ വിശ്വാസികളായ ഇരുവരുടെയും തിരുപ്പതി ക്ഷേത്ര സന്ദർശനവും നേരത്തെ വാർത്തയായിരുന്നു. പിന്നാലെ ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് നടന്നതിനും ഫോട്ടോ ഷൂട്ട് നടത്തിയതും വിവാ​​ദമായിരുന്നു. തുടർന്ന് സംഭവത്തിൽ ഇരുവരും ഖേദം പ്രകടിപ്പിച്ചിരുന്നു. ക്ഷേത്ര അധികൃതര്‍ക്ക് നല്‍കിയ കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം നടത്തിയിരിക്കുന്നത്. തങ്ങള്‍ സ്‌നേഹിക്കുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും വിഘ്‌നേഷ് ശിവന്‍ കത്തില്‍ പറഞ്ഞിരുന്നു.

Story Highlights; nayanthara and vignesh shivan visit chettikulangara temple

Next Story