Top

'വാക്കുകള്‍ക്കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത പ്രതിഭ'; ബിച്ചു തിരുമലയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്

26 Nov 2021 6:06 AM GMT
ഫിൽമി റിപ്പോർട്ടർ

വാക്കുകള്‍ക്കൊണ്ട്  ഇന്ദ്രജാലം തീര്‍ത്ത പ്രതിഭ; ബിച്ചു തിരുമലയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും
X

മലയാള ചലച്ചിത്രഗാന രചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. ഒരുക്കാലത്ത് പ്രിയപ്രേക്ഷകര്‍ക്ക് ഹൃദയത്തോടു ചേര്‍ത്തു പിടിക്കാവുന്ന ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ പാടി അഭിനയിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലിയെന്ന് മമ്മൂട്ടിയും കുറിച്ചു.

'തലമുറകള്‍ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങള്‍ മലയാളത്തിന് നല്‍കി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകള്‍ക്കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഭാഷയില്‍, ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഒരു കാലഘട്ടത്തില്‍, പ്രിയപ്രേക്ഷകര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച, എന്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന വരികളാണെന്നത് സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികള്‍' മോഹന്‍ലാല്‍ കുറിച്ചു.


വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബിച്ചു തിരുമലയുടെ അന്ത്യം. നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്. സിനിമ ഗാനങ്ങള്‍ക്ക് പുറമെ നിരവധി ലളിത ഭക്തി ഗാനങ്ങളും രചിച്ചു. അയ്യായിരത്തിലേറെ ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1975 ലാണ് ബിച്ചു തിരുമല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.


Next Story

Popular Stories