Top

വൈശാഖിനെ കണ്ടിട്ടുണ്ട്, ആ ഓര്‍മ്മകള്‍ ഇപ്പോളും മായാതെ നില്‍ക്കുന്നു; കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്റെ അമ്മയോട് മോഹന്‍ലാല്‍

ഇട്ടിമാണി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് വൈശാഖിനെ കണ്ടുമുട്ടിയിത്

15 Oct 2021 4:20 AM GMT
ഫിൽമി റിപ്പോർട്ടർ

വൈശാഖിനെ കണ്ടിട്ടുണ്ട്, ആ ഓര്‍മ്മകള്‍ ഇപ്പോളും മായാതെ നില്‍ക്കുന്നു; കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്റെ അമ്മയോട് മോഹന്‍ലാല്‍
X

ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വൈശാഖിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. വൈശാഖിന്റെ അമ്മയുമായി സംസാരിച്ചെന്നും തീവ്രവേദന ഉള്ളപ്പോഴും മകനെക്കുറിച്ചുള്ള ആത്മാഭിമാനം അമ്മയുടെ വാക്കുകളില്‍ നിറഞ്ഞ് നിന്നിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇട്ടിമാണി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നെന്നും ആ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

'കാശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരന്‍ വൈശാഖിന്റെ അമ്മയുമാണ് ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി . മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികള്‍. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു, ചേര്‍ത്തുനിന്ന് ചിത്രമെടുത്ത ഓര്‍മ്മകള്‍ ഇപ്പോളും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു'.



Popular Stories

    Next Story