Top

'ഷിബുവിനോട് ഹലോ പറയൂ.. വെറുക്കാനാവാത്ത വില്ലൻ'; വീഡിയോയുമായി ടൊവിനോ

നെറ്റ്ഫ്ലിക്സിന്റെ പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

14 Jan 2022 2:25 PM GMT
ഫിൽമി റിപ്പോർട്ടർ

ഷിബുവിനോട് ഹലോ പറയൂ.. വെറുക്കാനാവാത്ത വില്ലൻ; വീഡിയോയുമായി ടൊവിനോ
X

ടൊവിനോ തോമസ് നായകനായ ചിത്രം 'മിന്നൽ മുരളി'യിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് ഗുരു സോമസുന്ദരം അവതരിപ്പിച്ച മിന്നൽ ഷിബു. ഇപ്പോഴിതാ ഷിബുവിന്റെ ജീവിതം കാണിക്കുന്ന വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിന്റെ പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

ടൊവിനോ തോമസും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ചിലപ്പോൾ പ്രണയം എന്നത് ഒരു സൂപ്പർപവർ ആകാം. ഒരു വില്ലന് ജന്മം കൊടുക്കാന്‍ സധിക്കുന്ന ഒന്ന്. ഷിബുവിനോട് ഹലോ പറയൂ. നിങ്ങള്‍ക്ക് വെറുക്കാന്‍ സാധിക്കാത്ത സൂപ്പര്‍ വില്ലന്‍', ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.

മിന്നൽ മുരളി റിലീസിന് മുൻപ് മുതൽ പ്രക്ഷകർക്കിടയിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. റിലീസ് ചെയ്ത് തുടർച്ചയായ മൂന്നാം വാരവും നെറ്റ്ഫ്ലിക്സിന്റെ ആഗോള പട്ടികയിൽ മുന്നിൽ തന്നെയാണ് മലയാളത്തിന്റെ സൂപ്പർ ഹീറോ ചിത്രം. കൂടാതെ ആഗോള തലത്തിൽ മികച്ച പ്രതികരണവും അഭിനന്ദനങ്ങളും മിന്നൽ മുരളിക്ക് ലഭിക്കുന്നുണ്ട്.

'ഗോദ' എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ടൊവിനോയുടെ കരിയർ ബേസ്ഡ് സിനിമയായി തന്നെ 'മിന്നൽ മുരളി' മാറിക്കഴിഞ്ഞിരിക്കയാണ്.

Next Story

Popular Stories