Top

'ആരായാലും മടിക്കും, ഞാന്‍ വേസ്റ്റ് ആക്കിയ ഭക്ഷണം അന്ന് ലാലേട്ടന്‍ കഴിച്ചു'; മനോജ് കെ ജയന്‍

14 Jan 2022 6:36 AM GMT
ഫിൽമി റിപ്പോർട്ടർ

ആരായാലും മടിക്കും, ഞാന്‍ വേസ്റ്റ് ആക്കിയ ഭക്ഷണം അന്ന് ലാലേട്ടന്‍ കഴിച്ചു; മനോജ് കെ ജയന്‍
X

മോഹന്‍ലാലും മനോജ് കെ ജയനും ഒരുമച്ചെത്തിയ ചിത്രമായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവക്കുകയാണ് മനോജ് കെ ജയന്‍. സെറ്റില്‍ വെച്ച് താന്‍ വേസ്റ്റാക്കിയ ആഹാരം മോഹന്‍ലാല്‍ കഴിച്ചുവെന്ന് കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മനോജ് കെ ജയന്റെ വാക്കുകള്‍

സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ ഏഴരക്ക് തുടങ്ങിയ ഷൂട്ടാണ്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ലേറ്റായി. ഒറ്റ സ്‌ട്രെച്ചിലെടുക്കേട്ട ഷോട്ടായിരുന്നു. ഇതിനിടിയല്‍ ബ്രേക്കില്ല. 9.30 ആയപ്പോള്‍ ലാലേട്ടന്‍ കഴിക്കാന്‍ വിളിച്ചു. ഇവിടെ ഇരുന്ന് കഴിക്കാന്‍ സ്ഥലമില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ തന്റെ പജീറോ ഇവിയെയുണ്ടെന്ന് പറഞ്ഞ് വണ്ടിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെ ചെന്ന് ഇഡലിയും സാമ്പാറും ചമ്മന്തിയും എടുത്തു. ഞാന്‍ രണ്ട് ഇഡലിയെടുത്ത് ചമ്മന്തി ഒഴിച്ച് കുഴച്ചു. ഇത്രേം സമയമായിരുന്നത് കൊണ്ട് ചമ്മന്തി വളിച്ചിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ലാലേട്ടന്‍ ആസ്വദിച്ച് കഴിക്കുകയാണ്. ഞാന്‍ കഴിക്കാതെ കുഴച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ കഴിക്കുന്നില്ലേയെന്ന് ചോദിച്ചു. ചമ്മന്തി വളിച്ചുവെന്ന് പറഞ്ഞു. പിന്നെന്തിനാ ഇത്രയും ഇഡലി എടുത്തത് സാമ്പാര്‍ ഒഴിച്ച് കഴിക്കാന്‍ പറഞ്ഞു. എനിക്ക് സാമ്പാര്‍ കഴിച്ചാല്‍ ഗ്യാസിന്റെ പ്രശ്‌നമുണ്ട്.

ഭക്ഷണം കളയരുതെന്ന് പറഞ്ഞ് അദ്ദേഹം ഉപദേശിച്ചു. അപ്പോഴേക്ക് പുള്ളി കഴിച്ച് കഴിയാനായിരുന്നു. ഞാന്‍ ഇത് കളയാം എന്നു കരുതി. ഇങ്ങ് താ എന്നു പറഞ്ഞ് ഞാന്‍ കുഴച്ച ഭക്ഷണം മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു. നമ്മുടെ കുടംബത്തിലുള്ളവര്‍ പോലും മടിക്കും. ആരായാലും മടിക്കും.

Next Story

Popular Stories