'ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരും'; മണികഠ്ണന്റെ മകന് പിറന്നാൾ ആശംസയുമായി മോഹൻലാൽ
മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാൻ സെറ്റിൽ വെച്ചാണ് മോഹൻലാൽ വീഡിയോ സന്ദേശത്തിലൂടെ മണികഠ്ണന്റെ മകന് ആശംസകൾ നേർന്നത്
19 March 2023 7:54 AM GMT
ഫിൽമി റിപ്പോർട്ടർ

നടൻ മണികഠ്ണന്റെ മകന് പിറന്നാൾ ആശംസയുമായി മോഹൻലാൽ. മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാൻ സെറ്റിൽ വെച്ചാണ് മോഹൻലാൽ വീഡിയോ സന്ദേശത്തിലൂടെ മണികഠ്ണന്റെ മകന് ആശംസകൾ നേർന്നത്. മണികണ്ഠൻ തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
'പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ. ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹാപ്പി ബർത്ത് ഡേ. ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ', ആശംസ അറിയിച്ച് മോഹൻലാൽ പറഞ്ഞു. 'അവന്റെ ജീവിതത്തിൽ, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിത്' എന്ന് മണികണ്ഠൻ മോഹൻലാലിനോട് പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ഇസൈയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മോഹൻലാലിൻറെ ലിജോ ജോസ് പെല്ലിശേരി ചിത്രം 'മലൈക്കോട്ടൈ വാലിബ'ന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
STORY HIGHLIGHTS: Manikanda Rajan share video for Mohanlal birthday wish to his child