Top

'മമ്മൂട്ടി മോഹന്‍ലാലിനെ ''എടാ മരമണ്ടാ'' എന്ന് പറഞ്ഞു, ആ ഒറ്റ കാരണം കൊണ്ട് പടം ഓടിയില്ല'; ഓർമ്മകൾ പങ്കുവെച്ച് സാജൻ

26 Nov 2022 6:49 AM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടി മോഹന്‍ലാലിനെ എടാ മരമണ്ടാ എന്ന് പറഞ്ഞു, ആ ഒറ്റ കാരണം കൊണ്ട് പടം ഓടിയില്ല; ഓർമ്മകൾ പങ്കുവെച്ച് സാജൻ
X

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരരാജക്കാനമാരാണ് മോഹൻലാലും മമ്മൂട്ടിയും. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് മത്സരങ്ങളും തർക്കങ്ങളും ഉണ്ടായിരിക്കുന്നത് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിലാണ്. കരിയറിൽ മമ്മൂട്ടിയുടെ ​ഗ്രാഫ് താഴ്ന്നു നിന്ന സമയങ്ങളിലെ മഹോൻലാൽ എന്ന നടന്റെ വിജയത്തുടക്കങ്ങളും സൂപ്പർഹിറ്റുകളും ഒക്കെ ഇന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. മോഹൻലാൽ-മമ്മൂട്ടി ഫാൻസിനിടയിലെ മത്സരം സിനിമയുടെ പല സിനിമകളുടെ പരാജയങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. അത്തരത്തിൽ ഒരു പഴയകാല അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകൻ ചക്കരയുമ്മ സാജൻ.

തിയേറ്ററുകളിലെ ഓപ്പറേറ്റര്‍മാരോട് പടം ഓടുന്നതിനെ പറ്റി ചോദിച്ചാല്‍ അവര്‍ പല കാരണങ്ങള്‍ പറയുമെന്നും ചില സീനുകള്‍ കാരണമാണ് തിയേറ്ററില്‍ ജനം ഇളകിമറിഞ്ഞതെന്നും പടം ഓടിയതെന്നുമൊക്കെ അവര്‍ പറയുമെന്നും സാജൻ പറയുന്നു. 'മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു സിനിമയില്‍ മമ്മൂട്ടി മോഹന്‍ലാലിനോട് ''എടാ മരമണ്ടാ നിനക്ക് പോയി ചത്തൂടെ'' എന്ന് പറഞ്ഞു. ആ ഒറ്റ കാരണം കൊണ്ട് സിനിമ ഓടിയില്ലെന്ന് തിയേറ്റർ ഓപ്പറേറ്റര്‍മാർ പറഞ്ഞു. മമ്മൂട്ടി മോഹന്‍ലാലിനെ എടാ എന്ന് വിളിക്കുന്നത് ഫാന്‍സിന് ഇഷ്ടപ്പെടില്ലല്ലോ.'

ഒരു പടം ഓടുന്നതിന് കാരണം അതിലെ നായകന്മാരാണ്. നായകന്മാർ അഭിനയിക്കുന്ന എല്ലാ പടങ്ങളും ഓടിക്കൊള്ളണമെന്നും ഇല്ല. പുതുമുഖങ്ങള്‍ അഭിനയിച്ച നിരവധി സിനിമകൾ ഓടിയിട്ടുമുണ്ട്. മുമ്പ് പി എന്‍ മേനോന്‍ സംവിധാനം ചെയ്ത 'ചെമ്പരത്തി'യില്‍ മുഴുവന്‍ പുതുമുഖങ്ങളായിരുന്നു. ആ സിനിമ സൂപ്പര്‍ ഹിറ്റായി. ഈയിടെ ഇറങ്ങിയ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയില്‍ ചാക്കോച്ചന്‍ മാത്രമേയുള്ളൂ അറിയപ്പെടുന്ന നടന്‍. ബാക്കി എല്ലാവരും പുതിയ ആളുകളാണ്. ആ പടം സൂപ്പറായിട്ട് ഓടി, ശ്രീനിവായൻ തന്നോട് പറഞ്ഞതായി സാജൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

Story hihglights: 'Mammootty called Mohanlal to maramandan and the film didn't run for that single reason';Directoer Sajan

Next Story