'മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ'; അബ്യൂസീവ് കമന്റിനോട് പ്രതികരിച്ച് മാളവിക ജയറാം
30 Aug 2022 12:19 PM GMT
ഫിൽമി റിപ്പോർട്ടർ

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ച അബ്യൂസീവ് കമന്റിനോട് പ്രതികരിച്ച് മാളവിക ജയറാം. ജയറാം മക്കളായ മാളവികയ്ക്കും കാളിദാസ് ജയറാമിനും ഒപ്പമുള്ള ചെറുപ്പകാല ചിത്രത്തിനാണ് ഫേക്ക് ഐഡിയിൽ നിന്നും ഒരാൾ മോശമായി കമന്റ് ചെയ്തത്. മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതായിരുന്നു ചിത്രം.
മാളവികയും കാളിദാസും ജയറാമിന്റെ മുതുകിൽ ഇരുന്ന് കളിക്കുന്ന ചെറുപ്പകാല ചിത്രത്തിന് 'ഇതേ വസ്ത്രത്തിൽ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു കമന്റ്. 'ഒരു കള്ളപ്പേരിന് പിന്നിൽ ഒളിച്ചിരുന്ന് അനുചിതമായ/ അസ്വസ്തപ്പെടുത്തുന്ന കമന്റുകൾ പറയാൻ എളുപ്പമാണ്. ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യപ്പെടുമോ,'എന്നായിരുന്നു മാളവികയുടെ പ്രതികരണം.
പ്രിയ താരം ജയറാമിന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മാളവികയുടെ സിനിമ അരങ്ങേറ്റം സമൂഹ മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു. മാളവിക അഭിനയിച്ച് ഈയിടെ പുറത്തിറങ്ങിയ 'മായം സെയ്തായ് പൂവേ' എന്ന തമിഴ് വീഡിയോ സോങ്ങിനും മികച്ച പ്രതികരണം ആണ് ലഭിച്ചത്.
Story highlights: Malavika Jayaram responds to the abusive comment on her instagram post