Top

നവദമ്പതികള്‍ക്ക് ആശംസയറിയിച്ച് മലൈക; നയന്‍താരക്കും വിഘ്‌നേഷിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചു

11 July 2022 2:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവദമ്പതികള്‍ക്ക് ആശംസയറിയിച്ച് മലൈക; നയന്‍താരക്കും വിഘ്‌നേഷിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചു
X

നയന്‍താരയും വിഘ്‌നേഷ് ശിവനുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ പങ്കുവെച്ച് മലൈക അറോറ. ഷാരൂഖ് ഖാന്റെ 'ജവാന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി നയന്‍താര മുംബൈയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ''അഭിനന്ദനങ്ങള്‍ നയന്‍താര നിങ്ങളെ രണ്ടുപേരെയും കണ്ടുമുട്ടിയത് വളരെ മനോഹരമായിരുന്നു.' എന്നാണ് ദമ്പതികള്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് മലൈക എഴുതിയത്.

ഒരു റൂഫ് ടോപ്പ് ഭക്ഷണശാലയില്‍ നിന്നുള്ളതാണ് ഫോട്ടോ. അറോറ മില്‍റ്ററി ഡിസൈനിലുള്ള സാറ്റിന്‍ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. നയന്‍താര ആകട്ടെ പച്ച പാന്റും കറുത്ത ടാങ്ക് ടോപ്പും ധരിച്ചിരിക്കുന്നു. വിഘ്‌നേഷ് ശിവന്‍ തന്റെ മെറൂണ്‍ ഷര്‍ട്ടിലാണ് ഇരുവര്‍ക്കുമൊപ്പം പോസ് ചെയ്തത്.

സിനിമയില്‍ 30 വര്‍ഷം തികയുന്ന വേളയില്‍, ഷാരൂഖ് ഖാന്‍ തന്റെ ആരാധകരുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെ നയന്‍താര ജവാനില്‍ അഭിനയിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. നയന്‍താരയും വിഘ്‌നേഷ് ശിവനും ജൂണ്‍ 9 ന് ചെന്നൈയില്‍ വച്ചാണ് വിവാഹിതരായത്. ഷാരൂഖിനെ കൂടാതെ രജനികാന്ത്, എആര്‍ റഹ്മാന്‍, സൂര്യ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Story Highlight: Malaika congratulates the newlyweds; Shared a picture with Nayanthara and Vignesh

Next Story