Top

മധു ബാലകൃഷ്ണന് യു എ ഇ ഗോൾഡൻ വിസ

ചടങ്ങിൽ ദുബായിലെ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

23 March 2022 10:47 AM GMT
ഫിൽമി റിപ്പോർട്ടർ

മധു ബാലകൃഷ്ണന് യു എ ഇ ഗോൾഡൻ വിസ
X

ദുബായ്: പിന്നണി ഗായകൻ മധു ബാലകൃഷ്ണന് യു എ ഇ ഗോൾഡൻ വിസ. വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കാണ് യു എ ഇ ഗോൾഡൻ വിസ നൽകി വരുന്നത്. ദുബായിലെ മുന്നിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ചാണ് മധു ബാലകൃഷ്ണന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് .

ദുബായ് ഇ സി എച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി ഇ ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മധുബാലകൃഷ്ണനും കുടുംബവും യു എ ഇ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ചടങ്ങിൽ ദുബായിലെ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കുമാർ സാനു, ബി പ്രാക്, എം ജി ശ്രീകുമാർ തുടങ്ങി ഇന്ത്യൻ സംഗീത രംഗത്തെ ഒരു പിടി പ്രതിഭകൾക്കും ഇ സി എച്ച് നേരത്തെ ഗോൾഡൻ വിസ നൽകിയിരുന്നു.

1999ലാണ് മധു ബാലകൃഷ്ണൻ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. 2002ൽ വാൽക്കണ്ണാടി എന്ന സിനിമയിലൂടെ മികച്ച പിന്നണി ഗായകനുളള സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

story highlights: playback singer madhu balakrishnan got uae golden visa

Next Story