Top

മാധവന്റെ 'റോക്കട്രി ദ നമ്പി എഫക്റ്റി'ന് യു/എ സർട്ടിഫിക്കറ്റ്; ജൂലൈ ഒന്നിന് തിയേറ്ററിൽ

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് 'റോക്കട്രി; ദ നമ്പി എഫക്റ്റ്'

26 Jun 2022 7:14 AM GMT
ഫിൽമി റിപ്പോർട്ടർ

മാധവന്റെ റോക്കട്രി ദ നമ്പി എഫക്റ്റിന് യു/എ സർട്ടിഫിക്കറ്റ്; ജൂലൈ ഒന്നിന് തിയേറ്ററിൽ
X

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതം ആപ്ദമാക്കിയൊരുങ്ങുന്ന ചിത്രം 'റോക്കട്രി ദ നമ്പി എഫക്റ്റിന്റെ സിബിഎഫ്സി സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആർ മാധവന്റെ ആദ്യ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 'റോക്കട്രി ദ നമ്പി എഫക്റ്റ്'.

ചിത്രം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുക. ഒരു മണിക്കൂർ 37 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. മാധവനൊപ്പം രവി രാഘവേന്ദ്ര, സിമ്രാൻ എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിൽ സൂര്യയും ഷാരൂഖ് ഖാനും കാമിയോ റോളിൽ എത്തുന്നുണ്ട്. ചിത്രം 75-മത് കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് റോക്കട്രി ദ നമ്പി എഫക്റ്റ്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'വെള്ളം' സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് 'റോക്കട്രി ദി നമ്പി എഫക്റ്റ്' നിര്‍മ്മിച്ചിരിക്കുന്നത്.

Story highlights: Madhavan's 'Rocketry: The Nambi Effect' certified U/A; release on July 1

Next Story