Top

5 കോടി ബഡ്ജറ്റിൽ 70 കോടി രൂപ; വമ്പൻ കളക്ഷനുമായി 'ലവ് ടുഡേ'

ജയം രവി നായകനായ 'കോമാളി'യുടെ സംവിധായകൻ പ്രദീപ് രംഗനാഥന്റെ രണ്ടാമത്തെ ചിത്രമാണ് 'ലവ് ടുഡേ'

24 Nov 2022 10:47 AM GMT
ഫിൽമി റിപ്പോർട്ടർ

5 കോടി ബഡ്ജറ്റിൽ 70 കോടി രൂപ; വമ്പൻ കളക്ഷനുമായി ലവ് ടുഡേ
X

കോളിവുഡിൽ പുതിയ വിജയ ചരിത്രവുമായി 'ലവ് ടുഡേ'. 5 കോടി ബജറ്റിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 70 കോടി രൂപയാണ് ലോകമെമ്പാടും നേടിയിരിക്കുന്നത്. നവംബർ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം മികച്ച പ്രകടനമാണ് തിയേറ്ററുകളിൽ കാഴ്ചവെച്ചത്. ജയം രവി നായകനായ 'കോമാളി'യുടെ സംവിധായകൻ പ്രദീപ് രംഗനാഥന്റെ രണ്ടാമത്തെ ചിത്രമാണ് 'ലവ് ടുഡേ'.

ഒരു ദിവസത്തേക്ക് രണ്ടു പേരും തങ്ങളുടെ മൊബൈൽ ഫോൺ കൈമാറ്റം ചെയ്യണം. അതിനു ശേഷവും അവരുടെ ബന്ധം പഴയതുപോല മുന്നോട്ടു പോകുകയാണെങ്കിൽ വിവാഹത്തിനു സമ്മതിക്കാം എന്ന വിചിത്ര നിബന്ധനയാണ് പിതാവ് മുന്നോട്ടു വയ്ക്കുന്നത്. പിതാവിന്റെ നിർദേശമനുസരിച്ച് കമിതാക്കൾ ഫോൺ കൈമാറുന്നതും അതിന് ശേഷം ഉണ്ടാകുന്ന സംഭവബഹുലമായ സന്ദർഭങ്ങളുമാണ് 'ലവ് ടുഡേ'യുടെ ഇതിവൃത്തം. പ്രദീപ് തന്നെയാണ് നായകനായിയെത്തിയത് ഒപ്പം മലയാള നടി ഇവാന നായികയായിയെത്തിയ സിനിമയിൽ സത്യരാജും, രാധിക ശരത്കുമാറും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ഉദയനിധിയുടെ 'റെഡ് ജയന്റ്' മൂവീസാണ് 'ലവ് ടുഡേ' റിലീസിനെത്തിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് യുവാൻ ശങ്കർ രാജയാണ്. തമിഴ്‌നാട്ടിൽ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് കിട്ടുന്ന വമ്പൻ സ്വീകാര്യതയെത്തുടർന്ന് ഇപ്പോൾ ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. തിയറ്ററുകളിൽ ആളെ നിറച്ച് പ്രദർശനം തുടരുന്ന ചിത്രം മൊഴിമാറ്റം ചെയ്തു മറ്റു ഭാഷകളിൽ എത്തിക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്. സിനിമയുടെ തെലുങ്ക് പതിപ്പും കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യാനുള്ള അവസരവും പ്രദീപ് രംഗനാഥന് കൈവന്നിട്ടുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

Next Story