Top

മലയാളി പ്രേക്ഷകര്‍ക്കൊപ്പം 'വിക്രം' കാണാന്‍ ലോകേഷും അനിരുദ്ധും; എത്തുന്നത് തൃശ്ശൂരില്‍

11 Jun 2022 8:29 AM GMT
ഫിൽമി റിപ്പോർട്ടർ

മലയാളി പ്രേക്ഷകര്‍ക്കൊപ്പം വിക്രം കാണാന്‍ ലോകേഷും അനിരുദ്ധും; എത്തുന്നത് തൃശ്ശൂരില്‍
X

മലയാളി പ്രേക്ഷകര്‍ക്കൊപ്പം 'വിക്രം' കാണാന്‍ സംവിധായകന്‍ ലോകേഷ് കനകരാജും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനും കേരളത്തില്‍. തൃശ്ശൂര്‍ ജില്ലയിലെ രാഗം തിയേറ്ററില്‍ 13ന് ഉച്ചയ്ക്ക് 12 മണിയുടെ പ്രദര്‍ശനത്തിന് ഇരുവരും ആരാധകര്‍പ്പൊപ്പം ഉണ്ടാകും. തിയേറ്റര്‍ ഉടമകള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജൂണ്‍ മൂന്നിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലും നിറഞ്ഞ സദസ്സിലാണ് ചിത്രത്തിന്റെ പ്രര്‍ശനം. റിലീസിന് എത്തി ഒരാഴ്ച പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 300 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 25 കോടിയാണ് കേരളത്തില്‍ നിന്നുള്ള കളക്ഷന്‍.

സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം തന്നെ വിക്രം കേരളത്തിലെ ഏറ്റവും കൂടുല്‍ പണം വാരുന്ന തമിഴ് ചിത്രമായി മാറിയിരുന്നു. വിജയ് നായകനായ 'ബിഗില്‍' ആയിരുന്നു കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കിയ തമിഴ് ചിത്രം. 20 കോടി ആയിരുന്നു സിനിമയുടെ കളക്ഷന്‍. അതിനെ മറികടന്നാണ് ഇപ്പോള്‍ വിക്രം ഒന്നാമത് എത്തിയിരിക്കുന്നത്.

വിക്രമില്‍ കമല്‍ ഹാസന്റെ ഗംഭീര പ്രകടനം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങള്‍ളും മികച്ച അഭിപ്രായം നേടുന്നുണ്ട്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവിനും എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.

Story Highlights; Lokesh Kanakaraj and Anirudh Ravichandran are in Kerala to watch 'Vikram'

Next Story