'ബോബനും മോളിയും'; മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകളുമായി ചാക്കോച്ചന്
മാതാപിതാക്കളുടെ പഴയ ചിത്രം പങ്കുവച്ചാണ് ആശംസയറിയിച്ചത്
15 Nov 2021 10:54 AM GMT
ഫിൽമി റിപ്പോർട്ടർ

സമൂഹ മാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള താരമാണ് കുഞ്ചാക്കോ ബോബന്. താരത്തിന്റെ വ്യത്യസ്തമായ ക്യാപ്ഷനും ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് താരം.
'എല്ലാവര്ക്കും അവരുടെ അച്ഛന് ഹീറോയാണ്, അമ്മ സൂപ്പര്‍ ഹീറോയും. സിനിമയെയും ജീവിതത്തെയും കുടുംബത്തെയും കുറിച്ച് എന്നെ പഠിപ്പിച്ച ദമ്പതികള്‍ക്ക് വിവാഹദിനാശംസകള്‍. മിസ്റ്റര്‍ ബോബന് നിങ്ങളെ മിസ് ചെയ്യുന്നു. പക്ഷേ ഞങ്ങള്‍ക്കറിയാം നിങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങള്‍ക്കൊപ്പമുണ്ട്'. കുഞ്ചാക്കോ ബോബന് കുറിച്ചു. മാതാപിതാക്കളുടെ പഴയ ചിത്രം പങ്കുവച്ച് ബോബനും മോളിയെന്നും ക്യാപ്ഷനും കുഞ്ചാക്കോ നല്‍കിയിട്ടുണ്ട്.
അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഡിസംബര്‍ 3ന് സിനിമ തീയേറ്ററുകളിലെത്തും. ജയസൂര്യയോടൊപ്പം 'എന്താടാ സജി', അരവിന്ദ് സാമിക്കൊപ്പം 'ഒറ്റ്' എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.