Top

കിച്ച സുദീപ് കൊച്ചിയിൽ; താര തിളക്കത്തോടെ 'വിക്രാന്ത് റോണ'യുടെ ട്രെയ്‌ലർ ലോഞ്ച്

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്

25 Jun 2022 9:48 AM GMT
ഫിൽമി റിപ്പോർട്ടർ

കിച്ച സുദീപ് കൊച്ചിയിൽ; താര തിളക്കത്തോടെ വിക്രാന്ത് റോണയുടെ ട്രെയ്‌ലർ ലോഞ്ച്
X

കിച്ച സുദീപ് നായകനാകുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണയുടെ ട്രെയ്‌ലർ ലോഞ്ചിന് വൻ താരനിരയാണ് കൊച്ചിയിൽ കഴിഞ്ഞ ദിവസം എത്തിയത്. പൂർണമായും 3 ഡിയിലാണ് 'വിക്രാന്ത് റോണ'യുടെ ചിത്രീകരണം നടന്നത്. ലുലു പി വി ആറിൽ വച്ചു നടന്ന ചടങ്ങിൽ നായകൻ കിച്ച സുദീപും അണിയറ പ്രവർത്തകരുമാണ് പങ്കടുത്തത്. മാധ്യമ പ്രവർത്തകർക്ക് വേണ്ടി മീറ്റ് ദി പ്രെസ്സ് സെഷനും അണിയറപ്രവർത്തകർ സംവദിച്ചു. ജൂലൈ 28നാണ് 'വിക്രം റാണ' തിയേറ്ററുകളിൽ എത്തുക.

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ശാലിനി ആര്‍ട്‍സിന്‍റെ ബാനറില്‍ ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവരാണ് നിര്‍മ്മാണം. ഇന്‍വെനിയോ ഫിലിംസിന്‍റെ ബാനറില്‍ അലങ്കാര്‍ പാണ്ഡ്യനാണ് സഹനിര്‍മ്മാണം. സല്‍മാന്‍ ഖാന്‍ ഫിലിംസും സീ സ്റ്റുഡിയോസും കിച്ച ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു ഫാന്റസി ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ് നായിക.


നൂറു കോടിക്ക് അടുത്താണ് ചിത്രത്തിന്റ ബഡ്ജറ്റ്. സിനിമകൾ ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കണമെന്നും ഏറെ പ്രതിസന്ധികൾക്ക് ഒടുവിലാണ് 'വിക്രാന്ത് റോണ' പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നും കിച്ച സുദീപ് പറഞ്ഞു. മലയാളം ഒഴികെ മറ്റു ഭാഷകളിൽ തന്റെ ശബ്ദം തന്നെയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും താരം തുറന്നു പറഞ്ഞു. രംഗി തരംഗ എന്ന സിനിമ ഒരുക്കിയ അനൂപ് ഭണ്ടാരിയാണ് 'വിക്രാന്ത് റോണ' സംവിധാനം ചെയ്തിരിക്കുന്നത്. വാർത്താ പ്രചരണം ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്

Story highlights: Kicha Sudeep in Kochi; Vikrant Rona's trailer launch

Next Story