Top

'കെജിഎഫ് 3ന് സാധ്യതയുണ്ട്, അതും ആരാധകരുടെ നിർബന്ധം കൊണ്ട് മാത്രം'; പ്രശാന്ത് നീൽ

'മൂന്നാം ഭാഗം എപ്പോൾ സംഭവിക്കും എന്ന് ഞങ്ങൾക്കറിയില്ല. പക്ഷെ ഞങ്ങളുടെ ഉള്ളിൽ അങ്ങനെ ഒരു ആശയം നിലനിൽക്കുന്നുണ്ട്'

25 Jun 2022 11:49 AM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് 3ന് സാധ്യതയുണ്ട്, അതും ആരാധകരുടെ നിർബന്ധം കൊണ്ട് മാത്രം; പ്രശാന്ത് നീൽ
X

കെജിഎഫ് മൂന്നാം ഭാഗത്തിന് സാധ്യതകളേറെയെന്ന് സംവിധായകൻ പ്രശാന്ത് നീൽ. കെജിഎഫിന്റെ ആദ്യ രണ്ട് ഭാഗത്തിന് ലഭിച്ച വരവേൽപ്പും പ്രേക്ഷകരുടെ നിർബന്ധവുമാണ് മൂന്നാം ഭാഗത്തിന്റെ സാധ്യതകളെ കുറിച്ച് ചിന്തിക്കുന്നത് എന്നും പ്രശാന്ത് പറഞ്ഞു. കെജിഎഫിന്റെ ലോകത്തെയും അവിടുത്തെ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്നു എന്നും അത് തുടർന്നുകൊണ്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു.

'മൂന്നാം ഭാഗം എപ്പോൾ സംഭവിക്കും എന്ന് ഞങ്ങൾക്കറിയില്ല. പക്ഷെ ഞങ്ങളുടെ ഉള്ളിൽ അങ്ങനെ ഒരു ആശയം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഒരു ഇടവേള എടുക്കാനാണ് തീരുമാനം. അതിനു ശേഷം മടങ്ങി വരും.' ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കൂട്ടിച്ചേർത്തു. ഈ വർഷം ഒക്ടോബറോടെ മൂന്നാമത്തെ ചിത്രത്തിനായി തുടക്കം കുറയ്ക്കുമെന്നും 2024ഓടെ തിയേറ്ററുകളിൽ എത്തുമെന്നും കഴിഞ്ഞ മാസം നടന്ന ഒരു അഭിമുഖത്തിൽ കെജിഎഫിന്റെ നിർമ്മാതാവായ വിജയ് കിരഗണ്ഡു പറഞ്ഞിരുന്നു.

ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് 'കെജിഎഫ് ചാപ്റ്റർ 2' കാഴ്ചവച്ചത്. 2018ലാണ് കെജിഎഫ് ചാപ്റ്റർ 1 റിലീസ് ചെയ്തത്. 'കെജിഎഫ് ചാപ്റ്റർ 2' റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും ചിത്രം ഇതുവരെ നേടിയത് 1250 കൊടിക്കും മേലെയാണ്. ഹിന്ദി പതിപ്പിന് മാത്രം 435 കൊടിയും. ബോളിവുഡിലാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടി മുന്നേറുന്നത്. ബോളിവുഡ് ചിത്രങ്ങൾക്ക് ലഭിക്കാത്ത പിന്തുണയാണ് ഹിന്ദി പതിപ്പിലൂടെ കെജിഎഫ് സ്വന്തമാക്കിയത്. ഇതും മറ്റൊരു ചരിത്ര വിജയം തന്നെയാണ്. ഒപ്പം മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത പിന്തുണയും സ്വീകാര്യതയുമാണ് കെജിഎഫ് സിനിമയ്ക്ക് നേടാനായത്.

Story highlights: 'KGF3 is possible, and only by fan compulsion'; Prashanth Neel

Next Story