Top

മമ്മൂട്ടിയും മോഹൻലാലും മുതൽ ദുൽഖറും പ്രണവും വരെ; ഇക്കുറി സംസ്ഥാന പുരസ്കാരത്തിൽ കടുത്ത പോരാട്ടം

'ഹോം', 'ചുരുളി', 'ഹൃദയം', 'ജോജി' തുടങ്ങിയ സിനിമകൾ മത്സരത്തിനുണ്ട്.

14 May 2022 11:07 AM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടിയും മോഹൻലാലും മുതൽ ദുൽഖറും പ്രണവും വരെ; ഇക്കുറി സംസ്ഥാന പുരസ്കാരത്തിൽ കടുത്ത പോരാട്ടം
X

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ പ്രാഥമിക സ്ക്രീനിംഗ് ഇന്ന് അവസാനിക്കും. മലയാള സിനിമയിലെ മുൻനിര അഭിനേതാക്കളുടെ ചിത്രങ്ങളെല്ലാം തന്നെ മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട് ഈ വർഷം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, പാർവതി തിരുവോത്ത് തുടങ്ങിയ അഭിനേതാക്കളെല്ലാം പ്രാഥമിക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇതാദ്യമായാണ് എല്ലാ മുൻനിര നടി- നടന്മാരുടെ ചിത്രങ്ങൾ സംസഥാന പുരസ്കാരത്തിന്റെ പട്ടികയിൽ ഒന്നിച്ച് ഇടം നേടുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഇന്ദ്രൻസ് തുടങ്ങിയവരാണ് മികച്ച നടന്റെ പട്ടികയിൽ മത്സരിക്കുന്നത്. ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും പട്ടികയിൽ ഇടം നേടിയെന്നതും മറ്റൊരു സവിശേഷത. ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ബിജു മേനോൻ, ആസിഫ് അലി, നിവിൻ പോളി, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയ അഭിനേതാക്കളുടെ ചിത്രങ്ങളുമുണ്ട്.

മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, അന്ന ബെൻ, ഉർവശി, മഞ്ജു പിള്ള, രജീഷ വിജയൻ, നിമിഷ സജയൻ, ലെന, സുരഭി തുടങ്ങിയവരുടെ സിനിമകളും മത്സരത്തിനുണ്ട്. മഞ്ജു വാര്യരുടെ മൂന്ന് ചിത്രങ്ങൾ പട്ടികയിലുണ്ട് എന്നതും ശ്രദ്ധേയമാണ്. 142 സിനിമകളാണ് സ്ക്രീനിംഗിലുള്ളത്. ഇതിൽ റിലീസ് ചെയ്യാത്ത സിനിമകളുമുണ്ട്. 'ഹോം', 'ചുരുളി', 'ഹൃദയം', 'ജോജി' തുടങ്ങിയ സിനിമകൾ മത്സരത്തിനുണ്ട്.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് പുരസ്‌കാര നി‍ർണയ സമിതിയുടെ അധ്യക്ഷൻ. സംവിധായകൻ സുന്ദർദാസ്, സംവിധായകനും നിരൂപകനുമായ കെ ഗോപിനാഥൻ എന്നിവർ പ്രാഥമിക വിധി നിർണയത്തിനുള്ള രണ്ട് ഉപസമിതികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. ഈ മാസം അവസാനത്തോടെ പുരസ്കാരനിർണ്ണയം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

story highlights: kerala state film award screening progressing, mammootty- mohanlal- dulquer- pranav in list

Next Story

Popular Stories