Top

'പരുത്തിവീരന്‍ ലുക്ക് മാറ്റാൻ റേബാന്‍ ​ഗ്ലാസ്'; ആടുതോമ 'വിരുമനി'ൽ പ്രചോദനമായയെന്ന് കാ‍‍ർത്തി

മലയാളം സിനിമ വലിയ പ്രചോദനമാണ് എന്നും റിയലിസ്റ്റിക് ആയിട്ടുള്ള കഥാകൾ മലയാള സിനിമയിലെ കഥാപാത്രങ്ങളിലും എഴുത്തിലും കാണാൻ സാധിക്കുമെന്നും കാ‍ർത്തി

10 Aug 2022 2:08 AM GMT
ഫിൽമി റിപ്പോർട്ടർ

പരുത്തിവീരന്‍ ലുക്ക് മാറ്റാൻ റേബാന്‍ ​ഗ്ലാസ്; ആടുതോമ വിരുമനിൽ പ്രചോദനമായയെന്ന് കാ‍‍ർത്തി
X

'സ്ഫടികം' സിനിമയിലെ ആടുതോമയുടെ കഥാപാത്രം 'വിരുമൻ' ചിത്രത്തിന്റെ ലുക്കിന് പ്രചോദനമായെന്ന് കാർത്തി. ചിത്രത്തിലെ ആടുതോമയുടെ റേബാന്‍ ​ഗ്ലാസ് കണ്ടിട്ടാണ് വിരുമനിൽ കഥാപാത്രത്തിന് കണ്ണട വെച്ചത് എന്നും മലയാളത്തിലെ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്ന് 'സ്ഫടികം' ആണെന്നും കാർത്തി പറഞ്ഞു. വിരുമൻ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വെച്ച് ന‌ടന്ന വാര്‍ത്താസമ്മേളനത്തിലാണ് താരം പുതിയ സിനിമയെ കുറിച്ച് സംസാരിച്ചത്.

മലയാളം സിനിമ വലിയ പ്രചോദനമാണ് എന്നും റിയലിസ്റ്റിക് ആയിട്ടുള്ള കഥകൾ മലയാള സിനിമയിലെ കഥാപാത്രങ്ങളിലും എഴുത്തിലും കാണാൻ സാധിക്കുമെന്നും കാ‍ർത്തി അഭിപ്രായപ്പെട്ടു. ഒരു കൊമേഷ്യൽ ചിത്രം ഒരുക്കിയാലും അതിൽ യാഥാർത്ഥ്യത കൊണ്ടുവാരാൻ മലയാള സിനിമ ശ്രമിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

'ചിത്രത്തിൽ പ്രകാശ് രാജ് ആണ് എന്റെ അച്ഛനും വില്ലനും. ആ കൊമ്പോ എന്നെ ഓർമ്മിപ്പിച്ചത് 'സ്ഫ‌‌ടികം' ചിത്രത്തിലെ മോഹന്‍ലാല്‍ സാറിനേയും തിലകന്‍ സാറിനേയുമാണ്. സ്ഫടികം തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നേരത്തേ തന്നെ അത് ചെയ്തിട്ടുണ്ട്. വിരുമന്‍ എന്ന കഥാപാത്രം 'പരുത്തിവീരന്‍' ചിത്രത്തിലെ കഥാപാത്രവുമായി സാദ‍ൃശ്യമുണ്ടായപ്പോൾ വ്യത്യസ്തത വേണമെന്ന ആശയത്തിലാണ് സ്ഫടികത്തിലെ റേബാന്‍ ഗ്ലാസ് ഓര്‍മ്മവന്നത്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിരുമനില്‍ ഞാനും റേബാന്‍ ഗ്ലാസ് വെച്ചത്.'

ഒരു ആക്ഷന്‍ എന്റര്‍ടെയിനറാണ് വിരുമന്‍. ആഗസ്റ്റ് 11 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന 'വിരുമൻ' മുത്തയ്യ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

Story highlights: karthi's viruman look was an inspiration of Aduthoma's rayban glass in Spadikam

Next Story