Top

'കൊച്ചു കൊച്ചു സന്തോഷത്തില്‍ ടൈം ട്രാവല്‍ ചെയ്തു വന്നതുപോലെ'; ജയറാം-സത്യന്‍ അന്തിക്കാട് ലൊക്കേഷനില്‍ കാളിദാസ്

സെറ്റിലെത്തിയ ചിത്രം കാളിദാസ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു

24 Nov 2021 9:41 AM GMT
ഫിൽമി റിപ്പോർട്ടർ

കൊച്ചു കൊച്ചു സന്തോഷത്തില്‍ ടൈം ട്രാവല്‍ ചെയ്തു വന്നതുപോലെ; ജയറാം-സത്യന്‍ അന്തിക്കാട് ലൊക്കേഷനില്‍ കാളിദാസ്
X

സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ച് കാളിദാസ് ജയറാം. സെറ്റിലെത്തിയ ചിത്രം കാളിദാസ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. വ്യക്തിപരമായി ഇവരുടെ കോംബോയുടെ വലിയ ഫാനാണെന്നും കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയുടെ നാളുകളിലേക്ക് ടൈം ട്രാവല്‍ ചെയ്തു വന്നതുപോലെ തോന്നുന്നുവെന്നും ഫോട്ടോയ്‌ക്കൊപ്പം കാളിദാസ് കുറിച്ചു.

കാളിദാസിന്റെ വാക്കുകള്‍-കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയുടെ നാളുകളിലേക്ക് ടൈം ട്രാവല്‍ ചെയ്തു വന്നതുപോലെ തോന്നുന്നു. മാസ്റ്റര്‍ ഫിലിം മേക്കറിനെ കണ്ടുകൊണ്ടിരിക്കുന്നത് തന്നെ സന്തോഷം തരുന്നതാണ്. പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട നടന്‍ ജയറാമിനൊപ്പം. വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെ തോന്നുന്നു. വ്യക്തിപരമായി ഇവരുടെ കോംബോയുടെ ഫാനാണ് ഞാന്‍. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല. തീയേറ്ററില്‍ കാണാന്‍ കാത്തിരിക്കുന്നു.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്-ജയറാം വീണ്ടും ഒന്നിക്കുന്നത്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടിന്റെ അവസാന ചിത്രം. ഒരിടവേളക്ക് ശേഷം മീര ജാസ്മിനും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന് പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്-മീര ജാസ്മിന്‍ വീണ്ടും ഒന്നിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ കൂടെ മീരയുടെ അഞ്ചാമത്തെ സിനിമയാണിത്. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസന്‍ എന്നവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Next Story

Popular Stories