Top

'ദിലീപ് എന്നെ പാട്ടിൽ നിന്ന് മാറ്റി, മറ്റൊരു നമ്പൂതിരിയെ വെക്കാൻ പറഞ്ഞു'; മറക്കാനാകാത്ത സംഭവം എന്ന് കൈതപ്രം

ദിലീപിന്റെ തുടക്കസമയം മുതൽ നിരവധി സിനിമകൾക്ക് താൻ ഗാനമെഴുതിയിട്ടുണ്ട്.

15 Sep 2022 6:47 AM GMT
ഫിൽമി റിപ്പോർട്ടർ

ദിലീപ് എന്നെ പാട്ടിൽ നിന്ന് മാറ്റി, മറ്റൊരു നമ്പൂതിരിയെ വെക്കാൻ പറഞ്ഞു; മറക്കാനാകാത്ത സംഭവം എന്ന് കൈതപ്രം
X

നടൻ ദിലീപ് ഇടപ്പെട്ട് താൻ എഴുതിയ ഒരു ഗാനം ഒഴിവാക്കിയെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. തിളക്കം എന്ന സിനിമയുടെ ഗാന രചനയുമായി ബന്ധപ്പെട്ടാണ് ഈ അനുഭവമുണ്ടായത്. തനിക്ക് പകരം മറ്റൊരു നമ്പൂതിരി എഴുതട്ടെ എന്ന് ദിലീപ് പറഞ്ഞു. അത് ഒരിക്കലും മറക്കാനാകാത്ത സംഭവമാണെന്നും കൈതപ്രം ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ദിലീപ് തന്നെ ഒരു ഗാനത്തിൽ നിന്നും മാറ്റി. താൻ ഒരു ഗാനം രചിച്ച ശേഷം മറ്റൊരു ഗാന രചനയിലേക്ക് കടക്കുമ്പോഴാണ് ദിലീപ് അത് ഒഴിവാക്കാൻ പറയുന്നത്. അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് അയാൾ പറഞ്ഞു. തന്റെ എഴുത്ത് പോര എന്ന അഭിപ്രായമായിരുന്നു അയാൾക്ക് എന്നും കൈതപ്രം പറഞ്ഞു.

ദിലീപിന്റെ ഗുരുത്വക്കേടാണത്. അത് മാറട്ടെ എന്ന് താൻ പ്രാർത്ഥിക്കുന്നു. ദിലീപിന്റെ തുടക്കസമയം മുതൽ നിരവധി സിനിമകൾക്ക് താൻ ഗാനമെഴുതിയിട്ടുണ്ട്. എന്നാൽ അത് മറന്നാണ് തന്നെ അയാൾ മാറ്റിയത്. അതിൽ തനിക്ക് കുഴപ്പമില്ല. ഒരു മനുഷ്യന്റെ ജീവിതാനുഭവങ്ങളാണ് അയാളുടെ എഴുത്ത്. അത് തള്ളി പറഞ്ഞാൽ വലിയ പാപമുണ്ടാക്കും. അതൊക്കെയാണ് അവരുടെ വിഡ്ഢിത്തമെന്നും കൈതപ്രം കൂട്ടിച്ചേർത്തു.

storyb highlights: kaithapram damodaran namboothiri says that dileep excluded him from a song

Next Story