Top

'കടുവ' രണ്ടാം ഭാഗം ഉണ്ടാകും'; ആക്ഷൻ സീക്വെൻസുകളും പാട്ടുകളും നിറഞ്ഞ ഒരു പക്കാ മാസ്സ് എന്റർടെയ്‌നർ

'ചില സമായത്ത് മോഹൻലാലിനെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റണ്ടുകളും ചിത്രത്തിലുണ്ട്'

7 July 2022 8:00 AM GMT
ഫിൽമി റിപ്പോർട്ടർ

കടുവ രണ്ടാം ഭാഗം ഉണ്ടാകും; ആക്ഷൻ സീക്വെൻസുകളും പാട്ടുകളും നിറഞ്ഞ ഒരു പക്കാ മാസ്സ് എന്റർടെയ്‌നർ
X

ഷാജി കൈലാസ് സംവിധാനത്തിൽ ഒരുങ്ങിയ 'കടുവ'യ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ഷോകൾ പിന്നിടുമ്പോൾ ലഭിക്കുന്നത്. ഒരു മാസ് എന്റർടെയ്‌ൻമെന്റ്‌ തന്നെയാണ് ചിത്രം നൽകുന്നത്. ഇപ്പൊഴിതാ മറ്റൊരു വാർത്ത കൂടി പങ്കുവയ്ക്കുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. 'കടുവ'യ്ക്ക് ഒരു തുടർച്ചയുണ്ടാകുമെന്നാണ് ലിസ്റ്റിൻ പറഞ്ഞിരിക്കുന്നത്. സിനിമയുടെ വിജയമാകും രണ്ടാം ഭാഗത്തേക്ക് നയിക്കുക എന്നും ലിസ്റ്റിൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

'ഒരു പക്കാ മാസ് എന്റർടെയ്‌ൻമെന്റ്‌ സിനിമയാണ് 'കടുവ'. ഷാജി കൈലാസ് ടച്ച് തന്നെ എന്ന് പറയാം. ആക്ഷൻ സീക്വെൻസുകളും പാട്ടും ഒക്കെ നിറഞ്ഞ ഒരു സിനിമ. ചില സമായത്ത് മോഹൻലാലിനെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റണ്ടുകളും ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ മീശപിരിയും മുണ്ട് മടക്കി കുത്തുമൊക്കെ കടുവയിലും പ്രതിഫലിക്കുന്നുണ്ട്'.

'കടുവ രണ്ടാം ഭാഗം ഉണ്ടാകും. ചിത്രത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്തേക്ക് നയിക്കുന്നത്. 'ജന ഗണ മന' എന്ന ചിത്രവും അങ്ങനെ തന്നെയായിരുന്നു. രണ്ടാം ഭാഗം റിലീസിന് മുൻപ് തന്നെ ഉണ്ടെന്നു പറഞ്ഞെങ്കിലും സിനിമയുടെ വിജയം തന്നെയാണ് അടുത്ത ഭാഗം എടുക്കാൻ തീരുമാനമായത്.' ലിസ്റ്റിൻ അഭിപ്രായപ്പെട്ടു.

ആക്ഷന് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും ആവേശം പകരുന്നതാണ്. ലാഗില്ലാതെ വളരെ വേഗത്തിലാണ് കഥ സഞ്ചരിക്കുന്നത്. ചിത്രത്തിൽ അലൻസിയർ, സന്തോഷ്, കലാഭവൻ ഷാജോൺ, സീമ എന്നിവർ, മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. വില്ലൻ വേഷത്തിൽ വിവേക് ​​ഒബ്‌റോയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കേരളത്തിൽ ഇന്ന് റിലീസ് ചെയ്ത ചിത്രം മറ്റു ഭാഷകളിൽ നാളെയാണ് പൃത്തിറങ്ങുക. സെൻസർ സർട്ടിഫിക്കറ്റ് എല്ലായിടത്തും ഇന്നലെ കിട്ടിയിട്ടില്ല.

Story highlights: 'Kaduva' will have a second part'; A Achayan movie full of action sequences and songs

Next Story