'തെറ്റുപറ്റി, ഞാന്‍ സെലിബ്രിറ്റിയാണെന്ന് സ്വയം വിചാരിച്ചു'; മാപ്പ് ചോദിച്ച് 'കച്ചാ ബദാം' താരം
വേണ്ടി വന്നാല്‍ ഇനിയും ബദാം വില്‍ക്കുമെന്ന ഭൂപന്‍ ഭാഡ്യാകര്‍ പറഞ്ഞു.
12 March 2022 8:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്‍ക്കത്ത: താന്‍ സെലിബ്രിറ്റിയെന്ന് കരുതിയതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് 'കച്ചാ ബദാം' എന്ന പാട്ടിന്റെ സൃഷ്ടാവ് ഭൂപന്‍ ഭാഡ്യാകര്‍. പാട്ട് വൈറല്‍ ആയതോടെ താന്‍ സെലിബ്രിറ്റി ആണെന്നു സ്വയം കരുതി. എന്നാല്‍ അതില്‍ താന്‍ ഇപ്പോള്‍ മാപ്പ് ചോദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ വഴിയോരങ്ങളില്‍ ബദാം വില്‍പന നടത്തിയിരുന്ന ഭൂപന്റെ പാട്ട് വൈറലാകുകയും അദ്ദേഹം സ്‌ക്രീനില്‍ പ്രത്യക്ഷപെടുകയും ചെയ്തതോടെ താന്‍ സെലിബ്രിറ്റിയാണെന്ന് സ്വയം പ്രഖ്യാപിച്ച് ഭൂപന്‍ തന്നെയാണ് രംഗത്തെത്തിയത്. തുടര്‍ന്ന് താന്‍ ഇനി ബദാം വില്‍പ്പനയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണത്തില്‍ ഭൂപന്‍ ഭാഡ്യാകര്‍ ഖേദം പ്രകടനം നടത്തിയത്.
താന്‍ ഇനി ബദാം കച്ചവടം നടത്തില്ലെന്ന് മുമ്പ് നടത്തിയ പ്രസ്താവന തിരുത്തിയ ഭൂപന്‍ ഭാഡ്യാകര്‍, വേണ്ടി വന്നാല്‍ ഇനിയും ബദാം വില്‍ക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പെട്ടെന്നായിരുന്നു ഭൂപന്‍ ഭാഡ്യാകര്‍ എന്ന കപ്പലണ്ടിക്കച്ചവടക്കാരന്റെ പാട്ട് റാപ്പായി മാറി സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഇന്ത്യക്കകത്തും പുറത്തും ഇന്‍സ്റ്റഗ്രാം റീലുകളിലും ടിക് ടോക് വീഡിയോകളിലും 'കച്ചാ ബദാം' വലിയ പ്രചാരം നേടിയിരുന്നു.
ഭൂപന്‍ ഭാഡ്യാകര്‍ തന്റെ ബൈക്കിന്റെ പിന്നില്‍ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വില്‍പ്പനക്കെത്തുമ്പോള്‍ അവിടെ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി പാടുന്ന ഗാനമായിരുന്നു ''കച്ചാ ബദാം..''. ഭൂപന്റെ ഗാനം ഏക്താര എന്ന യൂട്യൂബ് ചാനലാണ് ആദ്യം പുറത്തു വിടുന്നത്. ഈ ഗാനം ഗായകന്‍ നസ്മു റീച്ചറ്റ് പിന്നീട് പുതിയ വേര്‍ഷനില്‍ പുറത്തിറക്കി. ഇതിന്റെ നൃത്തച്ചുവടുകള്‍ കൂടി പുറത്തിറങ്ങിയതോടെ ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലും 'കച്ചാ ബദാമായി' ട്രെന്‍ഡ്. പശ്ചിമബംഗാളിലെ കുരാള്‍ജുരി എന്ന ഗ്രാമത്തില്‍ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ഭൂപന്‍ താമസിക്കുന്നത്.
പാട്ട് വൈറലായതോടെ ഭൂപന്‍ ബാഡ്യാകര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പുതിയ ഭൂപന്‍ തന്നെ പുതിയ കച്ചാ ബദാം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടു. പശ്ചിമ ബംഗാള്ര്‍ മുതല്‍ സിനിമ താരങ്ങള്‍ വരെ കച്ചാ ബദാമിനു ചുവടുവച്ചു. നവംബര്‍ അവസാനം പുറത്തിറങ്ങിയ ഗാനം രണ്ട് മാസത്തിനിടെ കണ്ടത് രണ്ട് കോടിയിലധികം പ്രേക്ഷകരാണ്.
STORY HIGHLIGHTS: kacha badam singer bhuban badyakar apologises for celebrity remark