Top

'കൊച്ചിന് കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ, കുറച്ച് മോനും കഴിച്ചോ'; ചിത്രം പങ്കുവച്ച് ജയസൂര്യ

കൊച്ചുമകനായി മാറ്റി വെച്ച ഭക്ഷണത്തിന്റെ പങ്ക് തനിക്ക് നല്‍കിയ അമ്മയുടെ ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്

24 Nov 2021 6:52 AM GMT
ഫിൽമി റിപ്പോർട്ടർ

കൊച്ചിന് കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ, കുറച്ച് മോനും കഴിച്ചോ; ചിത്രം പങ്കുവച്ച് ജയസൂര്യ
X

സിനിമ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുള്ള താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. ഇപ്പോള്‍ താരം പങ്കുവച്ച ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വാഗമണ്ണില്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്.

കൊച്ചുമകനായി മാറ്റി വെച്ച ഭക്ഷണത്തിന്റെ പങ്ക് തനിക്ക് നല്‍കിയ അമ്മയുടെ ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്. 'ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ. കുറച്ച് മോനും കഴിച്ചോ'. ചിത്രത്തിനൊപ്പം ജയസൂര്യ കുറിച്ചു.

നവാഗതനായ അഭിജിത്ത് സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂര്‍തറാ'ണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒന്ന്. കുഞ്ചാക്കോ ബോബനൊപ്പം' എന്താടാ സജി'യാണ് മറ്റൊരു ചിത്രം. അഞ്ച് വര്‍ഷള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യര്‍ക്കൊപ്പം 'മേരി ആവാസ് സുനോ' അണിയറയില്‍ പുരോഗമിക്കുകയാണ്.

Next Story