Top

41 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ഗാനം 'മിഴിയോരം' വീണ്ടും അവതരിപ്പിച്ച് ജാന്‍ എ മന്‍ ടീം

മലയാളത്തിലെ യുവതാരം അണിനിരക്കുന്ന സമ്പൂര്‍ണ്ണ കോമഡി എന്റര്‍ടെയ്‌നറാണ് ജാന്‍ എ മന്‍.

4 Nov 2021 9:49 AM GMT
ഫിൽമി റിപ്പോർട്ടർ

41 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ഗാനം മിഴിയോരം വീണ്ടും അവതരിപ്പിച്ച്  ജാന്‍ എ മന്‍ ടീം
X

41 വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലെ 'മിഴിയോരം നനഞ്ഞൊഴുകും' എന്ന എവര്‍ഗ്രീന്‍ ഗാനം റീമാസ്റ്റര്‍ ചെയ്ത ജാന്‍ എ മന്‍ ടീം. മഞ്ജുവാര്യര്‍ തന്റെ സോഷ്യല്‍ മീഡിയ വഴിയാണ് ഗാനം റീലിസ് ചെയ്തത്. ജാന്‍ എ മന്‍ന്റെ ടീമിലെ മുഴുവന്‍ ആളുകള്‍ക്കും ആശംസകള്‍ നേര്‍ന്നാണ് താരം ഈ ഗാനം പങ്കുവെച്ചത്.

മലയാളത്തിലെ യുവതാരം അണിനിരക്കുന്ന സമ്പൂര്‍ണ്ണ കോമഡി എന്റര്‍ടെയ്‌നറാണ് ജാന്‍ എ മന്‍. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപൂ, ചെമ്പില്‍ അശോകന്‍ എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ചിദംബരം പ്രശസ്ത ചലച്ചിത്രകാരന്മാര്‍ ആയ ജയരാജ്, രാജീവ് രവി,കെയു മോഹനന്‍ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ നടന്‍ ഗണപതി സഹോദരന്‍ ചിദംബരത്തിന്റെ സിനിമയുടെ സഹരചയിതാവ് കൂടിയാണ്. അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കല്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ആണ് ഈ സിനിമാ നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം. സഹ രചന സപ്‌നേഷ് വരച്ചാല്‍, ഗണപതി.

സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

Next Story