Top

'തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തം'; താരസംഘടനയെ പരിഹസിച്ച് ഹരീഷ് പേരടി

താരസംഘടനാ യോഗം മൊബൈലില്‍ ചിത്രീകരിച്ച നടന്‍ ഷമ്മി തിലകന്‍ നടപടി നേരിടുകയാണെന്നും ഹരീഷ് പേരടി ചൂണ്ടികാട്ടി

22 May 2022 6:42 AM GMT
ഫിൽമി റിപ്പോർട്ടർ

തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തം; താരസംഘടനയെ പരിഹസിച്ച് ഹരീഷ് പേരടി
X

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു താരസംഘടനയായ 'അമ്മ'യില്‍ തുടരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ് അമ്മയിലേതെന്ന് ഹരീഷ് പേരടി പരിഹസിച്ചു. കേസില്‍ രാജ്യം പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും വിജയ് ബാബുവിന്റെ അംഗത്വം സംഘടന റദ്ദാക്കാത്ത സാഹചര്യത്തിലാണ് വിമര്‍ശനം. മറിച്ച് താരസംഘടനാ യോഗം മൊബൈലില്‍ ചിത്രീകരിച്ച നടന്‍ ഷമ്മി തിലകന്‍ നടപടി നേരിടുകയാണെന്നും ഹരീഷ് പേരടി ചൂണ്ടികാട്ടി.

വിജയ് ബാബുവിന് എതിരെയുള്ള ലൈലംഗിക ആരോപണ കേസില്‍ നടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ നേരത്തെ അമ്മയെക്കെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി എത്തിയിരുന്നു. സംഘടനയിലെ തന്റെ അംഗത്വം ഒഴിവാക്കിത്തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച പത്ത് ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നമാണ് പോസ്റ്റില്‍ ഹരീഷ് പേരടി ആവശ്യപ്പെട്ടത്.

രാജ്യം പാസ്‌പോര്‍ട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് 'അമ്മ'യില്‍ മെമ്പര്‍ഷിപ്പുണ്ടാകും. പക്ഷെ മീറ്റിംങ്ങ് മൊബൈലില്‍ ചിത്രികരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നില്‍ ഹാജരായെ പറ്റു. കാരണം അച്ചടക്കമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. 'അമ്മ' ഡാ ...സംഘടന..ഡാ..ഇത് മക്കളെ രണ്ട് തട്ടില്‍ നിര്‍ത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ്. ഈ സംഘടനയെ ഞങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നാണ്..പേറ്റുനോവറിഞ്ഞവരും വളര്‍ത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക.- ഹരീഷ് പേരടി കുറിച്ചു

അതേസമയം കേസില്‍ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയില്‍ നിന്നുമാണ് ജോര്‍ജിയയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും.

Next Story