Top

നിര്‍മ്മാതാവ് മഹാ സുബൈറിന് യുഎഇ ഗോള്‍ഡന്‍ വിസ

5 March 2022 9:31 AM GMT
ഫിൽമി റിപ്പോർട്ടർ

നിര്‍മ്മാതാവ് മഹാ സുബൈറിന് യുഎഇ ഗോള്‍ഡന്‍ വിസ
X

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നിര്‍മ്മാതാവ് മഹാ സുബൈര്‍. മഹാ സുബൈര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ദുബൈ ഭരാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോടും യുഎഇ ഗവണ്‍മെന്റിനോടും അദ്ദേഹം നന്ദിയറിയിച്ചു.

'മാഷാ അല്ലാഹ്, ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് യുഎഇയുമായുള്ള എന്റെ ബന്ധം കൂടുതല്‍ ശക്തമാകുന്നു. ദുബായിലെ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോടും യുഎഇ ഗവണ്‍മെന്റിനോടും എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. ഇതില്‍ എനിക്ക് വലിയ ബഹുമാനവും പദവിയും തോന്നുന്നു. ശ്രീ സനൂജ് അല്‍ അറേബ്യ, ശ്രീ സലൂട്ടന്‍, ശ്രീ കിഷോര്‍, ശ്രീ റാഫി മുരുക്കുംപുഴ എന്നിവര്‍ക്കും ഞാന്‍ എന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു.'- മഹാ സുബൈർ ഫേസ്ബുക്കില്‍ കുറിച്ചു

നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് മഹാ സുബൈര്‍. വര്‍ണചിത്ര എന്ന പ്രൊഡക്ഷന്‍ ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം. മീശമാധവന്‍, മനസിനക്കരെ, പട്ടാളം, പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, പെണ്‍പട്ടണം, ആകാശമിഠായി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

Story Highlights;Golden visa for producer Maha Subair

Next Story