Top

ടൈം ട്രാവൽ ചെയ്യാൻ തയ്യാറായിക്കോളൂ; 'മഹാവീര്യർ' നാളെയെത്തും

സിനിമയുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

20 July 2022 11:06 AM GMT
ഫിൽമി റിപ്പോർട്ടർ

ടൈം ട്രാവൽ ചെയ്യാൻ തയ്യാറായിക്കോളൂ; മഹാവീര്യർ നാളെയെത്തും
X

നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യർ' നാളെ തിയേറ്ററുകളിലേക്ക്. ഒരു കോർട്ട് റൂം-ഫാന്റസി ചിത്രം എന്നതിനപ്പുറം മറ്റൊരു കാഴ്ച വിരുന്നായിരിക്കും സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തിനെ കുറിച്ച് പറയുന്നത്. സിനിമയുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

തികച്ചും വ്യത്യസ്തമായ രീതിയിൽ നർമ്മവും ഫാന്റസിയും ഒത്തുചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്നതുകൊണ്ട് തന്നെ സിനിമയെടുക്കാൻ നിറയെ വെല്ലുവിളികൾ നേരിട്ടിരുന്നതായും അണിയറപ്രവർത്തകർ പറയുകയുണ്ടായി. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നത്. ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.

ചിത്രസംയോജനം - മനോജ്‌, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Story highlights: Get ready to time travel; 'Mahaveeryar' will arrive tomorrow on theater

Next Story