Top

ക്യാബിൻ ക്രൂവിൽ നിന്ന് തെന്നിന്ത്യൻ നായകനിലേക്ക്; അടിമുടി മാറി നടൻ ഹരീഷ് ഉത്തമൻ

പാരമൗണ്ട് എയർവേയ്സിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്തു വരുന്നതിനിടെയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമായ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്

10 May 2022 2:42 AM GMT
ഫിൽമി റിപ്പോർട്ടർ

ക്യാബിൻ ക്രൂവിൽ നിന്ന് തെന്നിന്ത്യൻ നായകനിലേക്ക്; അടിമുടി മാറി നടൻ ഹരീഷ് ഉത്തമൻ
X

'മുംബൈ പൊലീസ്' എന്ന മലയാള ചിത്രത്തിലൂടെ സുപരിചിതനായ നടനാണ് ഹരീഷ് ഉത്തമൻ. 'താ' എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യയിൽ വില്ലനായും സഹനടനായും തിളങ്ങുകയാണ്. ഇപ്പോഴിതാ താരം പങ്കുവച്ച പഴയകാല ചിത്രമാണ് ശ്രദ്ധേയമാകുന്നത്. നടനായി വരുന്നതിന് മുൻപ് താരം ക്യാബിൻ ക്രൂവിൽ പ്രവർ‌‍ത്തിച്ചതിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. യൂണിഫോമിൽ മുടിയൊതുക്കി നിൽക്കുന്ന ചിത്രത്തിനൊപ്പം മാറ്റം കാണിക്കാൻ വേണ്ടി ഇപ്പോഴുള്ള ചിത്രവും സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു കാര്യം ആഗ്രഹിച്ച് അതിനായി പ്രവർത്തിച്ചാൽ ഈ ലോകം മുഴുവൻ അതിനായി കൂടെ നിൽക്കും എന്ന പൗലോ കൊയ്ലോയുടെ പ്രശസ്ത വാക്കുകളും ഹരീഷ് കുറിച്ചു. പാരമൗണ്ട് എയർവേയ്സിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്തു വരുന്നതിനിടെയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമായ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.

സൂര്യ പ്രഭാകരൻ സംവിധാനം ചെയ്ത 'താ' എന്ന തമിഴ് സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ തുടക്കം. ആ വർഷം തന്നെ 'ഗൗരവം' എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. 2011 -ൽ 'മുംബൈ പൊലീസ്' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. പിന്നീട് 'മായാനദി', 'കോടതിസമക്ഷം ബാലൻ വക്കീൽ' 'കൽക്കി', 'കാസിമിന്റെ കടൽ' എന്നീ അഞ്ച് മലയാള സിനിമകളിൽ സജീവ സാന്നിദ്ധ്യമായി. 'പിസാസ്', 'തനി ഒരുവൻ', 'തൊടരി', 'കവചം', 'നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ', 'വിനയ വിധേയ രാമ' എന്നിവയുൾപ്പെടെ അൻപതിലധികം തമിഴ്, തെലുങ്ക് സിനിമകളിൽ ഹരീഷ് അഭിനയിച്ചു. മമ്മൂട്ടി നായകനായ'ഭീഷ്മ പർവം' ആണ് ഹരീഷിന്റേതായി പുറത്തിറങ്ങിയ ചിത്രം. കോയമ്പത്തൂരിലെ മലയാളി കുടുംബത്തിൽ ജനിച്ച ഹരീഷ് പഠനത്തിനുശേഷം പാരമൗണ്ട് എയർവേയ്സ്, ബ്രിട്ടിഷ് എയർവേയ്സ് എന്നീ കമ്പനികളിലാണ് പ്രവർത്തിച്ചത്.

Story higlights: From cabin crew to South Indian Actor; Harish Uthaman's tranfromation

Next Story