Top

'ഭീമന്റെ വഴി കണ്ടത് ലിപ്‌ലോക്ക് കാണാന്‍'; സെക്‌സി എന്നത് തെറ്റായ വാക്കല്ലെന്ന് ഫറ ഷിബ്ല

ഐറ്റം ഡാന്‍സ് കാണാന്‍ വേണ്ടിയാണ് പുഷ്പ കണ്ടതെന്നും ഫറ ഷിബ്ല

14 Jan 2022 9:03 AM GMT
ഫിൽമി റിപ്പോർട്ടർ

ഭീമന്റെ വഴി കണ്ടത് ലിപ്‌ലോക്ക് കാണാന്‍; സെക്‌സി എന്നത് തെറ്റായ വാക്കല്ലെന്ന് ഫറ ഷിബ്ല
X

ശരീരഭാരത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് ഫറ ഷിബ്ല. ഇപ്പോള്‍ സദാചാര ബോധങ്ങള്‍ക്കെതിരെയുള്ള ഫറയുടെ വാക്കുകളാണ് വൈറലാകുന്നത്. താന്‍ ഭീമന്റെ വഴി കണ്ടത് കുഞ്ചാക്കോ ബോബന്റെ ലിപ് ലോക്ക് കാണാന്‍. ഐറ്റം ഡാന്‍സ് കാണാന്‍ വേണ്ടിയാണ് പുഷ്പ കണ്ട്. ഐറ്റം ഡാന്‍സിന്റെ പേരില്‍ ആരെയും ക്രൂശിക്കേണ്ട അവശ്യമില്ലെന്നും ഫറ പറഞ്ഞു.

ഫറ ഷിബ്ലയുടെ വാക്കുകള്‍

ഞാന്‍ സ്വിം സ്യൂട്ടില്‍ ഫോട്ടോ ഷൂട്ട് ചെയ്തത് സെക്‌സിയായ ഭാവത്തോടെയല്ല. അത് കാണുന്നവര്‍ക്ക് മനസിലാകും. ഞാന്‍ പരമാവധി സന്തോഷവതിയായി ചിരിച്ചാണ് നിന്നത്. സദാചാരം കൂടിയ ആളുകള്‍ നമ്മുക്ക് ചുറ്റും നിരവധിയുള്ളത് കൊണ്ടാണ് പലരും അവനവന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ മടിക്കുന്നത്. ഫോട്ടോ പങ്കുവച്ചപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ മനസിലാക്കി അതനുസരിച്ച് സംസാരിച്ചവര്‍ ഉണ്ടായിരുന്നു. അത്തരം കമന്റുകള്‍ കേള്‍ക്കാന്‍ വേണ്ടിയാണ് അത്തരമൊരു കാര്യം ചെയ്തതും.

സെക്‌സി ഒരിക്കലും തെറ്റായ വാക്കല്ല. അത് സൂപ്പറാണ്. സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അതി ഉദ്ദാഹരണമാണ് ഭീമന്റെ വഴിയിലെ നായിക കഥാപാത്രം വില്ലനെ മലര്‍ത്തിയടിക്കുന്നതും അത് കണ്ട് നായകന് പ്രണയം തോന്നുന്നതും. ഭീമന്റെ വഴി ഞാന്‍ കണ്ടത് ചാക്കോച്ചന്റെ ലിപ് ലോക് സീന്‍ ഉണ്ടെന്ന് അറിഞ്ഞാണ്. സാമന്തയുടെ ഐറ്റം ഡാന്‍സ് കാമാന്‍ വേണ്ടിയാണ് പുഷ്പ കണ്ടതും. ഐറ്റം ഡാന്‍സിന്റെ പേരിലൊന്നും ആരേയും ക്രൂശിക്കേണ്ട ആവശ്യമില്ല.

Next Story

Popular Stories