Top

ക്രിസ്മസ് ഒക്കെയായോ, ഈശോടെപ്പോലെയുണ്ട്; പുതിയ ചിത്രം പങ്കുവച്ച നിവിനോട് ആരാധകര്‍

ഇതിന് മുമ്പും നിവിന്‍ മുടി വളര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു

14 Oct 2021 6:44 AM GMT
ഫിൽമി റിപ്പോർട്ടർ

ക്രിസ്മസ് ഒക്കെയായോ, ഈശോടെപ്പോലെയുണ്ട്; പുതിയ ചിത്രം പങ്കുവച്ച നിവിനോട് ആരാധകര്‍
X

വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തുന്ന നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്. താടിയും മുടിയും വളര്‍ത്തിയുള്ള താരത്തിന്റെ ഫോട്ടോയ്ക്ക് ഈശോടെപ്പോലെയുണ്ട്. പാഷന്‍ ഒഫ് ദി ക്രൈസ്റ്റിന്റെ മലയാളം പതിപ്പ്. ക്രിസ്മസ് ഒക്കെയായോ എന്നൊക്കെയാണ് വരുന്ന കമന്റുകള്‍.

ഇതിന് മുമ്പും നിവിന്‍ മുടി വളര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പുതിയ സിനിമക്ക് വേണ്ടിയുള്ള ലുക്ക് ആയിരിക്കമെന്ന കമന്റുകളും ആരാധകരില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു. പ്രേക്ഷകരുടെ ഊഹം ശരിവെക്കുന്ന വിധത്തില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ധനുഷ്‌കോടിയില്‍ ആരംഭിച്ചതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്.

പേരന്‍പ് എന്ന ചിത്രത്തിലൂടെ സുപരിചിതനായ റാമിന്റെ പുതിയ ചിത്രത്തിലാണ് നിവിന്‍ നായകനായി എത്തുന്നത്. അഞ്‌ലിയാണ് ചിത്രത്തില്‍ നായികയായി എത്തുക. എന്നാല്‍ ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക. സിനിമയില്‍ സൂരിയും പ്രധാന കഥാപാത്രത്തെ അവതിപ്പിക്കും. മലയാളത്തിലും തമിഴിലും ആയിട്ടാണ് ചിത്രം എത്തുക.



Popular Stories

    Next Story